നിരോധനം; മാഗി കമ്പനി തൊഴിലാളികള്‍ റിക്ഷ വലിക്കുന്നു
നൈനിറ്റാള്‍: ഏതൊരു കമ്പനിയുടെയും അടച്ചുപൂട്ടല്‍ ഏറ്റവും കൂടുതലായി ബാധിക്കുന്നത് അവിടുത്തെ തൊഴിലാളികളെയാണ്. ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മാഗിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നെസ്ലെയുടെ മാഗി നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍ ഭൂരിഭാഗവും ഇപ്പോള്‍ തൊഴില്‍രഹിതരായിരിക്കുകയാണ്.
നെസ്ലെയുടെ ഉത്തരാഖണ്ഡിലെ രുദ്രാപുര്‍ കമ്പനിയിലെ ഏതാണ്ട് 1,100 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇവര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ കമ്പനി അടച്ചുപൂട്ടിയതോടെ ആനൂകൂല്യങ്ങളും മറ്റും അവര്‍ക്ക് ലഭിക്കുകയില്ല.

ജോലി നഷ്ടപ്പെട്ടവരെല്ലാം ഇപ്പോള്‍ മറ്റു പണികള്‍ ചെയ്താണ് ജീവിക്കുന്നത് റിക്ഷ വലിക്കുന്നവര്‍, കൂലിപ്പണിയെടുക്കുന്നവര്‍, വീട്ടുജോലിക്കാര്‍, കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് മാഗി കമ്പനിയിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ഇവരില്‍ ഭൂരിഭാഗവും, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ജോലി ചെയ്യാനായി ഉത്തരാഖണ്ഡില്‍ എത്തിയവരാണ്.
300 ടണ്‍ മാഗിയാണ് ദിവസേന രുദ്രാപൂരിലെ പ്ലാന്റില്‍ ഉദ്പാദിപ്പിച്ചിരുന്നത്. അടുത്തിടെ മുംബൈ ഹൈക്കോടതി മാഗിയുടെ നിരോധനം താത്കാലികമായി നീക്കിയത് തൊഴിലാളികള്‍ക്ക് ആശ്വാസമാണ്. നിരോധനം പൂര്‍ണമായും നീക്കി അടുത്തുതന്നെ നെസ്ലെയില്‍ വീണ്ടും ജോലിക്കു കയറാമെന്ന പ്രതീക്ഷയിലാണ് അവര്‍.












Click it and Unblock the Notifications