മാഗി നൂഡില്‍സ് ഇപ്പോള്‍ സിമന്റ് നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നു, വീഡിയോ കാണൂ
ബെംഗളൂരു: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്തിതിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് രാജ്യവ്യാപകമായി മാഗി നൂഡില്‍സ് നിരോധിച്ചത്. വിപണിയില്‍ നിന്നും ലക്ഷക്കണക്കിന് പായ്ക്കറ്റ് നൂഡില്‍സാണ് പിന്‍വലിച്ചത്. വില്ക്കാനാകാതെ കെട്ടിക്കിടക്കുന്നവ അതിലും ഏറെ. ഈ നൂഡില്‍സ് എല്ലാം എന്ത് ചെയ്യുന്നു എന്ന് അറിയാമോ? എസിസി സിമന്റിന്റെ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നു. സിമന്റ് നിര്‍മ്മിയ്ക്കുന്ന ബോയിലറുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ള ഇന്ധനമായി ഇപ്പോള്‍ ഉപയോഗിയ്ക്കുന്നത് മാഗിയാണ്.
മറ്റ് മാലിന്യങ്ങളില്‍ നിന്നും (ചോറ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍) ബോയിലര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്ധനമുണ്ടാക്കുന്നിതനൊപ്പം മാഗിയും പൊടിച്ച് ചേര്‍ക്കുന്നു. കര്‍ണാടകയിലെ കാലബുരഗിയിലുള്ള എസിസി സിമന്റ് ഫാക്ടറിയിലാണ് മാഗി സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്നത്. ദ ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഗി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കിയാണ് സിമന്റ് നിര്‍മ്മാണത്തിന് വേണ്ട ബോയിലറുകളെ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാഗി നിറച്ച ലോറികള്‍ എസിസി ഫാക്ടറിയ്ക്ക് മുന്നില്‍ കാത്ത് കിടക്കുകയാണെന്ന് കാലബുരഗി ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന് ആര്‍എസ് ബിരദര്‍ പറയുന്നു.
ജൂണ്‍ ഒന്‍പത് മുതലാണ് കമ്പനിയിലേയ്ക്ക് മാഗി സ്റ്റോക്ക് എത്തിത്തുടങ്ങിയത്. ജൂണ്‍ പതിമൂന്ന് മുതല്‍ മാഗി ഇന്ധനമാക്കി മാറ്റുന് പ്രവര്‍ത്തനം തുടങ്ങി. നെസ്ലേയും എസിസി സിമന്റും തമ്മിലുള്ള സ്വകാര്യ ധാരണയുടെ പേരിലാണ് മാഗി ഇന്ധനമായി ഉപയോഗിയ്ക്കുന്നത്.
വാര്‍ത്തയ്ക്ക് കടപ്പാട്: ദ ന്യൂസ് മിനിട്ട്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications