Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ ഒരുങ്ങുന്നു

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ന്യൂഡില്‍സ് ബ്രാന്‍ഡായ മാഗി രാജ്യവ്യാപകമായി നിരോധിക്കാനൊരുങ്ങുന്നു. മാഗിയുടെ സാമ്പിള്‍ നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ മാഗിയില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മാഗിയുടെ പ്രത്യേക ബാച്ച് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്യത്തെമ്പാടുമുള്ള മാഗി സാമ്പിളുകള്‍ പരിശോധിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍ ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തുകയാണെങ്കില്‍ മാഗി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടേക്കും.

maggi-noodles

ഉത്തര്‍ പ്രദേശിലെ പരിശോധനയില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റേയും ഈയത്തിന്റേയും അംശം അനുവദനീയമായതിലും അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷ്യവസ്തുവില്‍ കൂടുതല്‍ രുചി ലഭിക്കുന്നതിനായാണ് മാഗിയില്‍ ഇവ കൂടിയ അളവില്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിശോധനാ ഫലം മാഗി നിര്‍മാതാക്കളായ നെസ്ലെ തള്ളിക്കളയുകയായിരുന്നു.

മാഗിയുടെ പരിശോധന സ്വതന്ത്രമായി നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വിറ്റുവരുന്ന ന്യൂഡില്‍സിന്റെ 70 ശതമാനവും മാഗിയുടെതാണ്. ഏതാണ്ട് 1500 കോടിയിലേറെ രൂപയുടെ വരുനമാണ് വര്‍ഷംതോറും ഇതുവഴി നെസ്ലെയ്ക്ക് ലഭിക്കുന്നത്. മാഗിക്കെതിരെ പ്രചാരണം വന്നതോടെ വില്‍പന കുത്തനെ കുറഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+