മാഗി നൂഡില്‍സ് കത്തിച്ചു കളയാന്‍ സിമന്റു കമ്പനിക്ക് നല്‍കിയത് 20 കോടി
ദില്ലി: കോടിക്കണക്കിന് രൂപയുടെ മാഗി നൂഡില്‍സ് കടകളില്‍ നിന്നും പിന്‍വലിച്ചതു കൂടാതെ അവ നശിപ്പിച്ചു കളയാന്‍ നെസ്ലെ കമ്പനി നല്‍കിയത് 20 കോടി രൂപ. 320 കോടി രൂപയുടെ മാഗി പാക്കറ്റുകളായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാഗി കടകളില്‍ നിന്നും പിന്‍വലിച്ചത്. ഇവ ഒരുമിച്ചു കത്തിച്ചാലുണ്ടാകുന്ന പ്രശനം പരിഹരിക്കാനായി ഗുജറാത്ത് അംബുജ സിമന്റ്സിന് നല്‍കുകയായിരുന്നു.
സിമന്റ് പ്ലാന്റിലിട്ട് കത്തിക്കാനായിരുന്നു ഇവ നല്‍കിയത്. ഇതിനായാണ് 20 കോടി രൂപ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ അഞ്ചിനാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) രാജ്യത്ത് മാഗി നിരോധിക്കാന്‍ ഉത്തരവിട്ടത്. ഇതോടെയായിരുന്നു രാജ്യമെങ്ങുമുള്ള നൂഡില്‍സ് പാക്കറ്റുകള്‍ കമ്പനി തിരിച്ചുവിളിച്ചത്.

ഇത്രയും കൂടിയ എണ്ണം മാഗി പാക്കറ്റുകള്‍ പരസ്യമായി കത്തിക്കുന്നത് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്ന് കണ്ട് സിമന്റു കമ്പനിയെ നെസ്ലെ സമീപിക്കുകയായിരുന്നു. ഗുജറാത്ത് അംബുജ സിമന്റ്സ് തങ്ങളെ സഹായിക്കുമെന്ന് നെസ്ലെ നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, എത്ര തുകയാണ് പ്രതിഫലമായി നല്‍കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
മാഗി സാമ്പിളുകളില്‍ അളവിലധികം അജിനാമോട്ടോയും ലെഡും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മാഗി നിരോധിച്ചത്. നിരോധനം നടപ്പാക്കി ഒരു മാസം കഴിയുമ്പോള്‍ രാജ്യത്തെ മാഗി വില്പനയില് 90 ശതമാനം ഇടിവാണ് സംഭവിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications