കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ് കത്തിച്ചു കളയാന്‍ സിമന്റു കമ്പനിക്ക് നല്‍കിയത് 20 കോടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കോടിക്കണക്കിന് രൂപയുടെ മാഗി നൂഡില്‍സ് കടകളില്‍ നിന്നും പിന്‍വലിച്ചതു കൂടാതെ അവ നശിപ്പിച്ചു കളയാന്‍ നെസ്ലെ കമ്പനി നല്‍കിയത് 20 കോടി രൂപ. 320 കോടി രൂപയുടെ മാഗി പാക്കറ്റുകളായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാഗി കടകളില്‍ നിന്നും പിന്‍വലിച്ചത്. ഇവ ഒരുമിച്ചു കത്തിച്ചാലുണ്ടാകുന്ന പ്രശനം പരിഹരിക്കാനായി ഗുജറാത്ത് അംബുജ സിമന്റ്‌സിന് നല്‍കുകയായിരുന്നു.

സിമന്റ് പ്ലാന്റിലിട്ട് കത്തിക്കാനായിരുന്നു ഇവ നല്‍കിയത്. ഇതിനായാണ് 20 കോടി രൂപ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ അഞ്ചിനാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) രാജ്യത്ത് മാഗി നിരോധിക്കാന്‍ ഉത്തരവിട്ടത്. ഇതോടെയായിരുന്നു രാജ്യമെങ്ങുമുള്ള നൂഡില്‍സ് പാക്കറ്റുകള്‍ കമ്പനി തിരിച്ചുവിളിച്ചത്.

maggi-image

ഇത്രയും കൂടിയ എണ്ണം മാഗി പാക്കറ്റുകള്‍ പരസ്യമായി കത്തിക്കുന്നത് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്ന് കണ്ട് സിമന്റു കമ്പനിയെ നെസ്ലെ സമീപിക്കുകയായിരുന്നു. ഗുജറാത്ത് അംബുജ സിമന്റ്‌സ് തങ്ങളെ സഹായിക്കുമെന്ന് നെസ്ലെ നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, എത്ര തുകയാണ് പ്രതിഫലമായി നല്‍കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

മാഗി സാമ്പിളുകളില്‍ അളവിലധികം അജിനാമോട്ടോയും ലെഡും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മാഗി നിരോധിച്ചത്. നിരോധനം നടപ്പാക്കി ഒരു മാസം കഴിയുമ്പോള്‍ രാജ്യത്തെ മാഗി വില്‍പനയില്‍ 90 ശതമാനം ഇടിവാണ് സംഭവിച്ചത്.

English summary
Maggi noodles; Nestle Pays Ambuja Cements Rs 20 Crore to Destroy Packets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X