മാഗി നൂഡില്‍സ്; 5 പേര്‍ക്കെതിരെ കേസ്; ബച്ചനും പ്രീതി സിന്റയും കോടതി കയറും
ലക്നൗ: ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് നിര്‍മാതാക്കളായ നെസ്ലെ കമ്പനിക്കെതിരെയും മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. യു.പി എഫ്.എസ്.ഡി.എയും(ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്) ആണ് ബരാബങ്കിയിലെ എ.സി.ജെ.എം കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവരെക്കൂടാതെ മാഗി നൂഡില്‍സ് പരസ്യത്തില്‍ അഭിനയിച്ച് ജനങ്ങളെ ഇവ വാങ്ങാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവരും കേസുമായി ബന്ധപ്പെട്ട് കോടതി കയറേണ്ടിവരുമെന്ന് ഉറപ്പാണ്. താരങ്ങള്‍ക്കെതിരെ 420, 272, 273, 109 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെസ്ലെ ഇന്ത്യ ലിമിറ്റഡ്, നെസ്ലെ നാഗല്‍ കലാന് ഇന്റസ്ട്രിയല്‍ ഏരിയാ യൂണിറ്റ്, ബാരബങ്കിയിലെ ഈസി ഡേ ഔട്ട്ലെറ്റ്, കമ്പനിയുടെ മാനേജര്‍മാരായ മോഹന്‍ ഗുപ്ത, ഷബാബ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
അജിനോമോട്ടോയും ലെഡും അനുവദനീയമായതിലും അധികം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ പ്രത്യേക ബാച്ച് കടകളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏജന്‍സി ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വതന്ത്രമായ ഏജന്‍സിയില്‍ മാഗി പരിശോധിപ്പിച്ചശേഷം മാത്രമേ ഇവ പിന്‍വലിക്കാന്‍ കഴിയുകളുള്ളൂവെന്നാണ് നെസ്ലെ അറിയിച്ചിരിക്കുന്നത്. മാഗിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ഇന്ത്യയിലെമ്പാടുമുള്ള മാഗി ഉത്പന്നങ്ങള്‍ വരും ദിവസങ്ങളില്‍ പിന്‍വലിക്കേണ്ടി വന്നേക്കും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications