കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ്; 5 പേര്‍ക്കെതിരെ കേസ്; ബച്ചനും പ്രീതി സിന്റയും കോടതി കയറും

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് നിര്‍മാതാക്കളായ നെസ്ലെ കമ്പനിക്കെതിരെയും മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. യു.പി എഫ്.എസ്.ഡി.എയും(ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) ആണ് ബരാബങ്കിയിലെ എ.സി.ജെ.എം കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇവരെക്കൂടാതെ മാഗി നൂഡില്‍സ് പരസ്യത്തില്‍ അഭിനയിച്ച് ജനങ്ങളെ ഇവ വാങ്ങാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവരും കേസുമായി ബന്ധപ്പെട്ട് കോടതി കയറേണ്ടിവരുമെന്ന് ഉറപ്പാണ്. താരങ്ങള്‍ക്കെതിരെ 420, 272, 273, 109 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്.

maggi-ad

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്, നെസ്‌ലെ നാഗല്‍ കലാന്‍ ഇന്റസ്ട്രിയല്‍ ഏരിയാ യൂണിറ്റ്, ബാരബങ്കിയിലെ ഈസി ഡേ ഔട്ട്‌ലെറ്റ്, കമ്പനിയുടെ മാനേജര്‍മാരായ മോഹന്‍ ഗുപ്ത, ഷബാബ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

അജിനോമോട്ടോയും ലെഡും അനുവദനീയമായതിലും അധികം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ പ്രത്യേക ബാച്ച് കടകളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏജന്‍സി ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വതന്ത്രമായ ഏജന്‍സിയില്‍ മാഗി പരിശോധിപ്പിച്ചശേഷം മാത്രമേ ഇവ പിന്‍വലിക്കാന്‍ കഴിയുകളുള്ളൂവെന്നാണ് നെസ്ലെ അറിയിച്ചിരിക്കുന്നത്. മാഗിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ഇന്ത്യയിലെമ്പാടുമുള്ള മാഗി ഉത്പന്നങ്ങള്‍ വരും ദിവസങ്ങളില്‍ പിന്‍വലിക്കേണ്ടി വന്നേക്കും.

English summary
Maggi Noodles Row: Case Lodged Against Nestle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X