മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു? സുരക്ഷിതമെന്ന് പരിശോധന ഫലം?
മുംബൈ: മാഗി നൂഡില്‍സ് വീണ്ടും രാജ്യത്തെ വിപണികളിലേയ്ക്ക് തിരിച്ചെത്താന്‍ സാധ്യത. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നെസ്ലേ.
ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമായ പദാര്‍ത്ഥമാണെന്ന് കണ്ടെത്തിയതായി നെസ്ലേ ഇന്ത്യ അറിയിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്.

ലാബുകളിലെ പരിശോധനാഫലം തങ്ങള്‍ക്ക് ലഭിച്ചതായും നെസ്ലേ പറയുന്നു. 90 സാമ്പിളുകളാണ് മൂന്ന് ലാബുകളിലായി പരിശോധിച്ചത്. ആറ് വ്യത്യസ്ത രുചികളിലുള്ള നൂഡില്‍സാണ് പരിശോധനയ്ക്ക് അയച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 3500ലേറെ തവണ മാഗി പരിശോധനയ്ക്ക് വിധേയമാക്കിയതായും കമ്പനി പറയുന്നു. പുതിയ ഉത്പ്പന്നങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയില്‍ നെസ്ലേ വീണ്ടും മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് സാധ്യത.


Click it and Unblock the Notifications