കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സില്‍ ഈയവും അജിനോമോട്ടോയും പേടിപ്പെടുത്തുന്ന അളവിലോ...?

Google Oneindia Malayalam News

ദില്ലി: രണ്ട് മിനിട്ടുകൊണ്ട് ഉണ്ടാക്കിക്കഴിയ്ക്കാം... അത്യാവശ്യം നല്ല രുചിയാണ്. നൂഡില്‍സ് ആളുകള്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്.

നൂഡില്‍സ് എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് നെസ്ലെയുടെ മാഗി മാത്രം ആയിരുന്നു. ഇന്നിപ്പോള്‍ കാലംമാറി, കഥമാറി. നിരവധി കമ്പനികള്‍ നൂഡില്‍സ്, വിപണിയില്‍ എത്തിയ്ക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഉയരുന്നത് വേറൊരു സംശയമാണ്. രുചികരമായ ഈ നൂഡില്‍സില്‍ മാഗി മനുഷ്യന് ദോഷകരമാതെങ്കിലും ഒളിച്ച് വച്ചിട്ടുണ്ടോ എന്നതാണ്. ലഖ്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ നടത്തിയ കണ്ടെത്തലുകള്‍ അത്ര ആശാവഹമല്ലത്രെ!

Maggi Noodles

ഈയത്തിന്റേയും (ലെഡ്) അജിനോമോട്ടോയുടേയും(എംഎസ്ജി- മോണേ സോഡിയം ഗ്ലൂട്ടാമേറ്റ്) അളവ് മാഗി നൂഡില്‍സില്‍ അനുവദനീയമാതില്‍ കൂടുതലാണെന്നാണ് അവരുടെ കണ്ടെത്തല്‍. ഉത്തര്‍ പ്രദേശിലെ പല ഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോഴായിരുന്നത്രെ ഇങ്ങനെ ഒരു ഫലം ലഭിച്ചത്.

എന്തായാലും മാഗി നൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ദേശീയ തലത്തില്‍ തന്നെ മാഗി നൂഡില്‍സ് പരിശോധിയ്ക്കമം എന്നും ലഖ്‌നൗ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മാഗി അധികൃതര്‍ നിഷേധിച്ചിരിയ്ക്കുകയാണ്. തങ്ങള്‍ എംഎസ്ജി(അജിനോമോട്ടോ) നൂഡില്‍സില്‍ ഉപയോഗിക്കാറില്ലെന്നാണ് നെസ്ലെ അധികൃതര്‍ പറയുന്നത്. ഈയത്തിന്റെ അംശം അനുവദിനീയമായതിനേക്കാള്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് തങ്ങളെ ഞെട്ടിച്ചുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

English summary
The 2-minute noodles 'Maggi' has come under regulatory scanner after samples collected in some parts of Uttar Pradesh were found containing added monosodium glutamate (MSG) and lead in excess of the permissible limit, official sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X