കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഉല്‍പ്പാദനം തുടങ്ങി, മാഗി ഡിസംബറില്‍ തിരിച്ചു വരുന്നു

  • By Siniya
Google Oneindia Malayalam News

ദില്ലി: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയതനെ തുടര്‍ന്നു നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് ഡിസംബറില്‍ നെസ്‌ലെ വിപണിയിലെത്തിച്ചേക്കും. പാക്ക് ചെയ്യുന്ന കവറുകളില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മാഗി വീണ്ടും ഉല്‍പ്പാദനം തുടങ്ങയത്. ഈയാഴ്ച അവസാനം വീണ്ടും പുതിയ സാംപിളുകള്‍ പരിശോധനയ്ക്കു വിധേയമാക്കും. ഇതുകൂടി കഴിഞ്ഞാല്‍ വിപണിയിലിലെത്തും.

പുതിയ ഉല്‍പ്പാദിപ്പിക്കുന്ന സാംപിളുകള്‍ ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു ലബോറട്ടറികളില്‍ പരിശോധന നടത്തും. അതിന് ശേഷമേ വിപണിയിലിറക്കൂയെന്നും നെസ്‌ലെ ഇന്ത്യ വക്താവ് അറിയിച്ചു. കര്‍ണാടകയിലെ നഞ്ചഗുഡ്, പഞ്ചാബിലെ മോഗ, ഗോവയിലെ ബിച്ചോലിം എന്നിവിടങ്ങളിലെ ഫാക്ടറികളില്‍ മാഗിയുടെ ഉല്‍പ്പാദനം തുടങ്ങി. മറ്റു രണ്ടു പ്ലാന്റുകളില്‍ കൂടി ഉല്‍പ്പാദനം ആരംഭിക്കാന്‍ കമ്പനി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മാഗിയുടെ തിരിച്ചുവരവിനു മുന്നോടിയായി കമ്പനി മാധ്യമങ്ങളില്‍ വന്‍ തോതില്‍ പരസ്യം നല്‍കുന്നുണ്ട്.

മാഗി തിരിച്ചു വരുന്നു

മാഗി തിരിച്ചു വരുന്നു

മാഗി നൂഡില്‍സ് വീണ്ടും രാജ്യത്തെ വിപണികളിലേയ്ക്ക് തിരിച്ചെത്താന്‍ സാധ്യത. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നെസ്ലേ ?അറിയിച്ചു. ഡിസംബറില്‍ മാഗി വിപണിയിലെത്തും.

വീണ്ടും പരിശോധനാ നിര്‍ദ്ദേശം

വീണ്ടും പരിശോധനാ നിര്‍ദ്ദേശം

ഇന്ത്യയിലെമ്പാടും നിരോധിച്ച മാഗി നൂഡില്‍സ് വീണ്ടും പരിശോധിക്കാന്‍ മുംബൈ ഹൈക്കോടതി നിര്‍ദ്ദേശം. മാഗി കമ്പനിയായ നെസ്ലെയുടെ അപേക്ഷ പ്രകാരമാണ് കോടതി ഉത്തരവ്. അഞ്ചോളം ലാബുകളില്‍ നടത്തുന്ന ടെസ്റ്റ് നെസ്ലെയും ഫുഡ് സേഫ്റ്റി അതോറിറ്റിയും അംഗീകരിക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്

മാഗിയും മാധുരിയും

മാഗിയും മാധുരിയും

മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് മാധുരിക്ക് നോട്ടീസ് അയച്ചത്. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി നൂഡില്‍സ് എന്ത് പോഷണമാണ് നല്‍കുന്നത് എന്നതു സംബന്ധിച്ച് നടി വിശദീകരിക്കണമെന്നായിരുന്നു നോട്ടിസ് .

നിരോധനം

നിരോധനം

ജൂണിലാണ് ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാഗിയെ നിരോധിച്ചത്. അനുവദനീയ പരിധിയില്‍ കൂടുതല്‍ ഈയവും മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശങ്ങളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

 മാഗി ലോകോത്തര ബ്രാന്‍ഡ്

മാഗി ലോകോത്തര ബ്രാന്‍ഡ്

ഡ്രൈ സൂപ്പ്, നൂഡില്‍സ് ഡ്രൈ സൂപ്പ്, നൂഡില്‍സ്, സോസ് എന്നിവയുടെ വിപണനത്തിലൂടെയാണ് മാഗി ലോകോത്തര ബ്രാന്‍ഡായി മാറുന്നത്

 ഇഷ്ട ഭക്ഷണം

ഇഷ്ട ഭക്ഷണം

'മാഗി' മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നായിരുന്നു. രണ്ടു മിനിറ്റുകൊണ്ട് പാകം ചെയ്ത് മലയാളിപ്പെണ്‍കുട്ടികളും ബാച്ചിലേഴ്‌സും മാഗിയെക്കൊണ്ട് പാചക വിദദ്ധരുമായി. അപ്പോഴൊന്നും മാഗിയില്‍ ഈയമുണ്ടെന്നോ നാവിലെ മുകുളങ്ങളെ കോരിത്തരിപ്പിക്കുന്നത് അജിനോമോട്ടോയാണെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല.

മാഗി

മാഗി

മാഗി'യുടെ പിറവി സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. 1860 ല്‍. അന്ന് നെസ്‌ലെയുടേതായിരുന്നില്ലിത്. മൈക്കല്‍ ജോഹാന്നസ് മാഗിയുടേതായിരുന്നു. ഇറ്റലിയില്‍നിന്നുള്ള കുടിയേറ്റക്കാരനായിരുന്നു മൈക്കല്‍ ജോഹാന്നസ് മാഗിയുടെ പിതാവ്. നടത്തിയിരുന്ന ധാന്യമില്ല് നഷ്ടത്തിലായതോടെ കുടുംബം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതില്‍ നിന്ന് കരകേറാന്‍ ജോഹാന്നസ് മാഗിയുടെ മനസ്സിലുദിച്ച ആശയമായിരുന്നു മാഗി നൂഡില്‍സ്.

English summary
favorite snack back on to the market at December, after the Bombay High Court overturned the allow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X