Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദി മജീഷ്യന്‍... ജനാധിപത്യത്തെ വരെ അപ്രത്യക്ഷനാക്കാന്‍ മോദിക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധി

രാജ്യത്തെ ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാന്‍ കഴിവുള്ള മജീഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയേയും വിജയ് മല്യയേയും മോദി സംരക്ഷിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്. മേഘാലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

rahul modi

ഒരു വിരല്‍ ഞൊടിച്ചാല്‍ കാര്യങ്ങള്‍ പ്രത്യക്ഷമാക്കാനും അപ്രത്യക്ഷമാക്കാനും കഴിവുള്ള വലിയ മാന്ത്രികനാണ് അദ്ദേഹം. ഈ കഴിവുപയോഗിച്ച് അദ്ദേഹം പലതും പ്രത്യക്ഷമാക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നീരവ് മോദി, ലളിത് മോദി, വിജയ് മല്യ എന്നീ തട്ടിപ്പുകാരെ ഇന്ത്യയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായി ഇന്ത്യയിലെ നിയമങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ദൂരത്ത് വിദേശ രാജ്യങ്ങളില്‍ പ്രത്യക്ഷരാകുന്നു. മോദിയുടെ മാജിക്കല്‍ പവറുകൊണ്ട് ജനാധിപത്യത്തെ പോലും ഇവിടെ നിന്ന് അപ്രത്യക്ഷമാക്കാന്‍ കഴിയും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് വിരുതന്‍മാര്‍ അപ്രത്യക്ഷമായതോടെ ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പായി. രാജ്യത്തെ അഴിമതി തുടച്ചുനീക്കാന്‍ ഇവിടുത്തെ ഭരണകൂടത്തിന് കഴയില്ലെന്ന് മാത്രമല്ല മറിച്ച് ഇത്തരക്കാര്‍ക്ക് അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കുന്നതും ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ തന്നെയാണെന്ന്. രാജ്യത്തെ എന്‍ഡിഎ സര്‍ക്കാര്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

നരേന്ദ്ര മോദി ഭരണത്തില്‍ ഏറിയപ്പോള്‍ ഇവിടുത്തെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷവും യുവാക്കള്‍ക്ക് രണ്ട് കോടി ജോലിയുമായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെ പേരില്‍ മാറ്റി നിര്‍ത്തുന്ന കാഴ്ചയാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+