കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവെബ്ബ് അന്താരാഷ്ട്ര സമ്മേളനത്തില്‍ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടക്കുന്ന എ വെബ്ബിന്റെ (Association of World Election Bodies) എക്‌സിക്യുട്ടീവ് മീറ്റിംഗിന് മാറ്റേകാന്‍ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനം അരങ്ങേറും. ഇതാദ്യമായാണ് ഇന്ത്യയില്‍ വച്ച് എ.വെബ്ബിന്റെ സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ക്ക് മുമ്പില്‍ ജനാധിപത്യത്തിന്റെ മൂല്യവും വോട്ടവകാശത്തിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന പ്രത്യേക ഇന്ദ്രജാല പരിപാടിപാടിയാണ് മുതുകാട് അവതരിപ്പിക്കുക.

ഫെബ്രുവരി 22ന് രാത്രി 8ന് ന്യൂഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ അശോകില്‍ അരമണിക്കൂര്‍ നീളുന്ന ഇന്ദ്രജാല പരിപാടി അരങ്ങേറും. കഴിഞ്ഞ ജനുവരി 17ന് ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കേരള ഐക്കണായി മുതുകാടിനെ പ്രഖ്യാപിച്ച ചടങ്ങില്‍ അവതരിപ്പിച്ച ഇന്ദ്രജാലത്തെ തുടര്‍ന്നാണ് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ നസീം സെയ്ദി മുതുകാടിനെ അന്താരാഷ്ട്ര സമ്മേളനത്തിന് ക്ഷണിച്ചത്.

muthukad

വിവിധ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന ഏകാധിപത്യ ഭരണ സമ്പ്രദായത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റം മൂലം നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്യവും, സുരക്ഷയും, അവകാശങ്ങളും എത്രയേറെ വലുതാണെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്ന ഇന്ദ്രജാലമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് മുതുകാട് വ്യക്തമാക്കി. ഏകാധിപത്യത്തിന്റെ ദുരവസ്ഥയും ജനാധപത്യത്തിന്റെ മൂല്യവും തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ നാടിന്റെ പുരോഗതിക്കുവേണ്ടി അനുവര്‍ത്തിക്കുവാന്‍, അവരെ തെരഞ്ഞെടുക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ഈ ഇന്ദ്രജാല പരിപാടി ഓര്‍മിപ്പിക്കുന്നു. മുതുകാട് അഭിപ്രായപ്പെട്ടു. അമേരിക്ക, ഹംഗറി, ഡോമിനിക്കന്‍ റിപ്പബ്ലിക്, ബ്രസീല്‍, റുമാനിയ, കൊറിയ, സൗത്ത് ആഫ്രിക്ക, കിര്‍ഗിസ്ഥാന്‍, അല്‍ബേനിയ, എല്‍സാല്‍വഡോര്‍, ബോസ്‌നിയ, ഇക്വഡോര്‍ തുടങ്ങിയ നിരവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജനാധിപത്യത്തിന്റെ പ്രാധാന്യവും വികസനവും ലോകം മുഴുവന്‍ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് എവെബ്ബിന്റെ സമ്മേളനം നടക്കുന്നത്.

English summary
Magician Muthukad's magic programme at A-Web International Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X