24കാരിയെ തട്ടിക്കൊണ്ടുപോയി, ജഡ്ജി അറസ്റ്റില്‍

ജഡ്ജിയെ ജാമ്യത്തില്‍ വിട്ടു. കൂടെയുള്ള ഒമ്പതുപേരെയും പോലീസ് ഡൊംജൂര്‍ സ്റ്റേഷനിലടച്ചു. ഹൗറയിലെ നിബ്ര സ്വദേശിനിയായ 24 കാരിയാണ് പരാതിക്കാരി. തട്ടിക്കൊണ്ടുപോകലിനും കൊലപാതക ശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.
തന്റെ ഭര്‍ത്താവും മറ്റ് ഒമ്പതുപേരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ശ്രമിച്ചു എന്നാണ് മോനിഷ ചൗധരി എന്ന 24 കാരിയുടെ പരാതി രാത്രി 11 മണിയോടെ തന്റെ വീട്ടിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സ്ത്രീധന തര്‍ക്കവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവവും സഹിക്കാനാവാതെ രജീബിന്റെ വീട്ടില്‍ നിന്നും പിണങ്ങിവന്ന് സ്വന്തം വീട്ടില്‍ കഴിയുകയാണ് മോനിഷ. ബഹളത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications