അസമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത, നാശനഷ്ടങ്ങളില്ല
തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇവിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ഗുവാഹത്തി: അസമിലെ നാഗോണില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് 4.18നാണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.
നഗോണില്‍ 10 കിലോമീറ്റര്‍ ആഴത്തിലുള്ളതായിരുന്നു പ്രകമ്പനം. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂറത്തില്‍ നിന്ന് 27 കിലോമീറ്റര്‍ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് പ്രഭവകേന്ദ്രത്തില്‍ പുലര്‍ച്ചെ 12:52 നാണ് ഭൂചലനം രേഖപ്പെടുത്തിയത്
5.2 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജില്ലയില്‍ ഹാസിറയ്ക്ക് സമീപം അറബിക്കടലിലാണ് ഭൂചലനമുണ്ടായത്. ഇവിടേയും ഭൂചലനത്തെ തുടര്‍ന്ന സ്വത്തിനോ ജീവനോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
അതേസമയം തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തുടര്‍ചലനങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ മാസം ആദ്യം മണിപ്പൂരിലെ ഉക്രൂലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു.












Click it and Unblock the Notifications