• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു, നാവിക സേനയുടെ കപ്പലുകൾ ദ്വീപിലേക്ക്, കേരളത്തിൽ കനത്ത മഴ

Newest First Oldest First
10:02 PM, 31 Oct
കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്ക് രണ്ട് ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തും
9:04 PM, 31 Oct
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
8:30 PM, 31 Oct
രണ്ട് ബോട്ടുകളിലായ പതിനാറോളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയവരാണിവർ.അതിശക്തമായ തിരമാലയും കാറ്റും ആഞ്ഞടിക്കുന്നതിനാൽ മടങ്ങാനാകുന്നില്ല
8:30 PM, 31 Oct
മഹ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിലേക്ക് എത്തി.ചുഴലിക്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്നു. മണിക്കൂറുകൾക്കകം അതിതീവ്രമാകും
7:35 PM, 31 Oct
ഇടുക്കി മേമാരിയിൽ വീടിന് മുകളിൽ മരം വീണ് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
7:35 PM, 31 Oct
കണ്ണൂർ ആയിക്കരയിൽ നിന്ന് കടലിൽ പോയ 6 മത്സ്യത്തൊഴിലാളികളെ കാണാതായി
6:45 PM, 31 Oct
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, തുറവൂർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
6:13 PM, 31 Oct
കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
5:45 PM, 31 Oct
അടിയന്തര സ്ഥിതി കണക്കിലെടുത്ത് നാവിക സേനയുടെ മൂന്ന് കപ്പലുകൾ ലക്ഷദ്വീപിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
5:45 PM, 31 Oct
കവരത്തി, അഗത്തി, കൽപ്പേനി, അമിനിദിവി ദ്വീപുകളിലായി, പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 214 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പലയിടത്തും വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായി.
5:45 PM, 31 Oct
ഫോർട്ട് കൊച്ചിയിൽ 15ലേറെ വള്ളങ്ങൾ തകർന്നു. നായരമ്പലത്ത് 250ലേറെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. താന്തോന്നി തുരുത്തിൽ 62 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
5:45 PM, 31 Oct
സംസ്ഥാനത്ത് കടൽ ക്ഷോഭം ശക്തമാണ്, പൊന്നാനിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 150 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
5:45 PM, 31 Oct
12 മണിക്കൂറിന് ശേഷമെ കാറ്റിന്റെ ശക്തി കുറയു.
5:45 PM, 31 Oct
7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
5:45 PM, 31 Oct
സംസ്ഥാനത്തെ 5 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
5:45 PM, 31 Oct
കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണമായും നിരോധിച്ചു.

തിരുവനന്തപുരം: ലക്ഷദ്വീപിൽ ആഞ്ഞടിച്ച് മഹാ ചുഴലിക്കാറ്റ്. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിലാണ് അമിനിദിവി ദ്വീപിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കോഴിക്കോട് നിന്ന് ഏകദേശം 330 കിലോമീറ്റർ അകലെയാണ് മഹ ഇപ്പോൾ. മധ്യകിഴക്കൻ അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് നീങ്ങുകയാണ്. കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ വെച്ചു തന്നെ മഹ അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനകം കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്ത് കൂടി മഹാ ചുഴലിക്കാറ്റ് കടന്നു പോകും. വരുന്ന 24 മണിക്കൂറിൽ ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. എല്ലാ ദ്വീപുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽ പ്രക്ഷുബ്ധമാകും. ലക്ഷദ്വീപിലെ എല്ലാ കപ്പൽ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലൈവ അപ്ഡേറ്റ്സിൽ വായിക്കാം.

cycloen

English summary
Maha cyclone hit Lakshadweep, heavy rain in Kerala live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X