കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്

  • By Gokul
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15ന് ഒറ്റ ദിവസമാണ് രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ നടക്കും. രണ്ടു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് അറിയിച്ചു.

മഹാരാഷ്ട്രയിലെ 228 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ അടുത്തതിനാലാണ് ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Chief Election Commissioner V S Sampath

ഇരു സംസ്ഥാനങ്ങളിലെയും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകംതന്നെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചരണ രംഗത്തെ ബിജെപിയുടെ തുരുപ്പ് ചീട്ട്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് തൂത്തുവാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേനയുമായി സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദളുമായി വേര്‍പിരിഞ്ഞ ബിജെപി എല്ലാ മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

English summary
Assembly elections in 288 seats in Maharashtra and 90 seats in Haryana will be held on October 15 and counting will take place on October 19,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X