'എന്റെ ഭാഗ്യം'; മഹാ കുംഭ മേളയിൽ പങ്കെടുത്ത് നടി കത്രീന കൈഫ്
പ്രയാഗ് രാജ്: മഹാ കുംഭ മേളയിൽ പങ്കെടുത്ത് നടി കത്രീന കൈഫ്. അമ്മായിയമ്മ വീണ കൗശാലിനൊപ്പമാണ് കത്രീന കുംഭ മേളയിൽ എത്തിയത്. അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റിയത് അനുഗ്രമായി തോന്നിയെന്ന് കത്രീന പറഞ്ഞു. തിങ്കളാഴ്ച പരമർത് നികേതനിൽ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവരിൽ നിന്നും അനുഗ്രഹം നേടി.
" ഇത്തവണ ഇവിടെ വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാൻ ശരിക്കും സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ഞാൻ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങി. ഞാൻ എന്റെ അനുഭവം ഇവിടെ തുടങ്ങുകയാണ്. എല്ലാറ്റിന്റെയും ഊർജ്ജവും സൗന്ദര്യവും പ്രാധാന്യവും ഞാൻ ഇഷ്ടപ്പെടുന്നു. ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കാൻ ഞാൻ കാത്തിരിക്കുകയാണ് , എന്നാണ് മഹാ കുംഭ മേളയിൽ എത്തിയതിനെക്കുറിച്ച് താരം പറഞ്ഞത്.

ജനുവരി 13 നാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭ മേള ആരംഭിച്ചത്. ഫെബ്രുവരി 26 ന് സമാപിക്കും. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലേക്ക് ആത്മീയ ശുദ്ധീകരണവും മോക്ഷവും തേടി നിരവധി ഭക്തർ ഒഴുകിയെത്തി.
അതേ സമയം, കത്രിന മാത്രമല്ല മഹാ കുംഭ മേളയിൽ എത്തിയ സെലിബ്രിറ്റികൾ. അക്ഷയ് കുമാറും ക്രിസ് മാർട്ടിനും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ ഒരു കൂട്ടം താരങ്ങൾ മഹാ കുംഭ മേളയിൽ എത്തി.
നേരത്തെ കത്രിനയുടെ ഭർത്താവ് വിക്കി കൗശാലും ബോക്‌സ് ഓഫീസിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഛാവ എന്ന ചിത്രത്തിൻ്റെ പ്രമോഷനിടെ മേളയിൽ പങ്കെടുത്തിരുന്നു. ഈഷ ഗുപ്ത, വിജയ് ദേവരകൊണ്ട, ഹേമ മാലിനി തുടങ്ങിയ താരങ്ങളും മഹാ കുംഭ മേളയിൽ പങ്കെടുത്തു.
മഹാ കുംഭ മേളയിൽ 62 കോടി ഭക്തർ പങ്കെടുത്തുവെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. ഒരു പ്രത്യേക കാലയളവിൽ ഇത്രയധികം ആളുകൾ ഒത്തുകൂടിയത് നൂറ്റാണ്ടിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണെന്നും ആദ്യത്യ നാഥ് പറഞ്ഞിരുന്നു. മഹാ കുംഭ മേള അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ശിവരാത്രി ദിവസമായ ഫെബ്രുവരി 26 ന് ആണ് അവസാനത്തെ അമൃത സ്നാനം. ഈ ദിവസം ധാരാളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications