Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാ കുംഭമേളയ്ക്കിടെയുണ്ടായ അപകടം; 15 പേർ മരിച്ചതായി റിപ്പോർട്ട്,സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

മഹാകുംഭമേളയിൽ മൗനി അമാവാസിയുടെ അമൃത സ്‌നാനത്തിന് മുന്നോടിയായുള്ള ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ 15 ഓളം പേർ മരിച്ചതായും 40 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റവരെ കുംഭമേള പ്രദേശത്ത് തന്നെ താത്കാലികമായി ഒരുക്കിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. അപകടത്തെ തുടർന്ന് തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

kumbh

Jan 29, 2025, 10:27 am IST

അപകടത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. അധികൃതർ സാധാരണക്കാരെ ശ്രദ്ധിക്കാതെ വിഐപികൾക്ക് പിന്നാലെ പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് രാഹുൽ
Jan 29, 2025, 9:52 am IST

ആൾക്കൂട്ടം കുറഞ്ഞാൽ 'അമൃത് സ്നാൻ' തുടരുമെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് രവീന്ദ്ര പുരി
Jan 29, 2025, 9:38 am IST

മഹാകുംഭമേളയ്ക്കിടെയുള്ള തിരക്ക് നിയന്ത്രിക്കാൻ ആർഎഎഫിനെ വിന്യസിച്ചു
Jan 29, 2025, 9:23 am IST

ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Jan 29, 2025, 9:10 am IST

'അമൃത് സ്നാൻ' ഇന്ന് ചെറിയ രീതിയിൽ മാത്രമേ നടത്തുകയുള്ളൂവെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് രവീന്ദ്ര പുരി
Jan 29, 2025, 8:58 am IST

ഒരു മണിക്കൂറിനിടെ മൂന്നാം തവണയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Jan 29, 2025, 8:49 am IST

മഹാ കുംഭത്തിലെ കെടുകാര്യസ്ഥത മൂലമുണ്ടായ അപകടത്തിൽ ഭക്തർ മരിച്ച വാർത്ത അങ്ങേയറ്റം ദുഖകരമാണ്. ഈ ദുഷ്കരമായ സമയത്ത് സംയമനവും ക്ഷമയും പാലിച്ച് തീർ‌ത്ഥാടനം സമാധനപരമായി പൂർത്തിയാക്കാൻ ഭക്തരോട് അഭ്യർത്ഥിക്കുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു
Jan 29, 2025, 8:39 am IST

ത്രിവേണി ഘട്ടങ്ങളിൽ നിന്നുള്ള ഡ്രോൺ ദൃശ്യങ്ങൾ
Jan 29, 2025, 8:31 am IST

എല്ലാ ഘട്ടുകളിലും ആളുകൾ സമാധാനപരമായാണ് ഇപ്പോൾ സ്നാനം ചെയ്യുന്നതെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Jan 29, 2025, 8:29 am IST

60 പേരുമായാണ് സംഗമത്തിന് എത്തിയത്. രക്ഷപ്പെടാൻ യാതൊരു പഴുതുമുണ്ടായില്ല. വളരെ പെട്ടെന്നാണ് തിരക്ക് അനുഭവപ്പെട്ടത്. ഉന്തും തള്ളും ഉണ്ടായതോടെ പലരും നിലത്ത് വീണു',കർണാടകയിൽ നിന്നും എത്തിയ സരോജിനി എന്ന ഭക്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു
Jan 29, 2025, 8:17 am IST

അപ്രതീക്ഷിതമായി വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഭക്തർ. തിക്കിലും തിരക്കിലും പെട്ട് പലരും വീണെന്നും കൂടയുണ്ടായ പലരേയും കാണുന്നില്ലെന്നും ഭക്തരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Jan 29, 2025, 8:16 am IST

പരിക്കേറ്റവരുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല
Jan 29, 2025, 8:15 am IST

അപകടത്തിൽ 30 ഓളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൂചന
Jan 29, 2025, 8:15 am IST

ഭക്തർ സംഘം ഘട്ടിലേക്ക് പോകരുതെന്ന് അഭ്യർത്ഥിച്ച് അധികൃതർ
Jan 29, 2025, 8:12 am IST

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അമൃത് സ്നാൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
Jan 29, 2025, 8:11 am IST

ഭക്തരോട് അഭ്യർത്ഥനയുമായി യോഗി ആദിത്യനാഥ്. എല്ലാവരും തങ്ങളുടെ സമീപത്തുള്ള ഘട്ടുകളിൽ സ്നാനം ചെയ്യണമെന്നും ത്രിവേണി സംഗമത്തിലേക്ക് പോകരുതെന്നും നിർദേശം
Jan 29, 2025, 8:06 am IST

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിൽ ബന്ധപ്പെട്ട് അമിത് ഷാ. കേന്ദ്രത്തിൽ നിന്നും എല്ലാ സഹായവും ഉറപ്പ് നൽകി.
Jan 29, 2025, 8:04 am IST

അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ
Jan 29, 2025, 8:02 am IST

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു
Jan 29, 2025, 8:00 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.
Jan 29, 2025, 7:59 am IST

തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ പാളിപ്പോയതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് നിഗമനം
Jan 29, 2025, 7:59 am IST

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്
Jan 29, 2025, 7:59 am IST

അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല
Jan 29, 2025, 7:58 am IST

കുറഞ്ഞത് 40 ഓളം പേർക്കെങ്കിലും അപകടത്തിൽ പരിക്കേറ്റിരിക്കാം എന്നാണ് റിപ്പോർട്ട്
Jan 29, 2025, 7:58 am IST

ചടങ്ങിന് മുന്നോടിയായി ഘാട്ടുകളിലും ത്രിവേണി സംഗമത്തിലും ജനം തിങ്ങിക്കൂടിയതാണ് അപകടത്തിന് കാരണമായത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+