ഭക്തർ ഒഴുകിയ എത്തിയ 45 ദിവസം; മഹാ കുംഭ മേളയിലേക്കെത്തിയത് 68 കോടിയിലധകം ആളുകൾ
ലോകത്തിലെ ഏറ്റവും വലിയ മതസംഗമം എന്നറിയപ്പെടുന്ന മഹാ കുംഭ മേള ബുധനാഴ്ച അവസാനിക്കും. 45 ദിവസത്തെ കുംഭ മേളയിൽ 64 കോടിയിലധികം ഭക്തർ ഗംഗ, യമുന, സരസ്വതി ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തു. മഹാ കുംഭ മേളയിൽ ആകെ ആറ് സ്നാനങ്ങളാണ് ഉണ്ടായിരുന്നത്.
അവ അമൃത സ്നാനങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മകര സംക്രാന്തി ( ജനുവരി 14 ) മൗനി അമാവാസി ( ജനുവരി 29 ), ബസന്ത് പഞ്ചമി ( ഫെബ്രുവരി 3 ) അമൃത് സ്നാൻ അല്ലെങ്കിലും ആകെ ആറ് സ്നാനങ്ങളിൽ അവസാനത്തേതിൽ മഹാ ശിവരാത്രി സ്നാനം ഉൾപ്പെടുന്നു. മറ്റ് രണ്ടെണ്ണം പൗഷ് പൂർണിമയും ( ജനുവരി 13 ) മാഗി പൂർണിമ ( ഫെബ്രുവരി 11- 12) ആയിരുന്നു.
വൻ സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരുന്നത്. 40000 പോലീസ് ഓഫീസർമാർ, എഐ അധിഷ്ഠിതമായ സർവലയൻസ് സിസ്റ്റം എ ഐ മാപ്പിങ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

പല പ്രധാനപ്പെട്ട സംഭവങ്ങളും മഹാ കുംഭ മേളയ്ക്കിടെ നടന്നു:
1. പ്രമുഖ രാഷ്ട്രീയക്കാരും ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും മഹാ കുംഭ മേളയിലെത്തി. മഹാ കുംഭ മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപകി ദ്രൗപതി മുർമു. അഖിലേഷ് യാദവ്, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, പ്രീതി സിന്റ, ഹേമമാലിനി, റെമോ ഡി സൂസ തുടങ്ങി വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും കുടുംബവും ഗൗതം അദാനി, സ്റ്റീന് ജോബ്സിന്റെ ഭാര്യ ലോറൻ പവൽ ജോബ്‌സ് തുടങ്ങിയവർ പങ്കെടുത്തു.
2. മഹാ കുംഭത്തിൽ വൈറലായ പെൺകുട്ടി
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നിന്നുള്ള 16 കാരിയായ മൊണാലിസ ഭോസ്‌ലെ 2025 മഹാ കുംഭ മേളയിൽ വൈറലായിരുന്നു. ഇപ്പോൾ ഈ പെൺകുട്ടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പ്രയാഗ് രാജിൽ 2025 ൽ നടന്ന മഹാ കുംഭത്തിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നത് ഒരു കണ്ടന്റ് ക്രിയേറ്റർ വീഡിയോ എടുത്തതോടെയാണ് മൊണാലിസ ആദ്യമായി പ്രശസ്തയായത്. അവളുടെ പൂച്ചക്കണ്ണുകളും സ്വാഭാവികമായ മനോഹാരിതയും സോഷ്യൽ മീഡിയയെ ആകർഷിച്ചു
3. തിക്കുതിരക്കും മൂലം അപകടം:
ജനുവരി 29 ലെ രണ്ടാമത്തെ അമൃത് സ്നാനിൽ മൗനി അമവാസി ദിനത്തിൽ ഗംഗാ നദിയിൽ പുണ്യ സ്നാനം ചെയ്യാൻ ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടിയ ദിവസം തിക്കും തിരക്കും കാരണം അപകടമുണ്ടായി. ജനുവരി 29 ന് പുലർച്ചെ 1 നും 2 നും ഇടയിലുണ്ടായ സംഭവത്തിൽ
30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications