മഹാ കുംഭമേളയുടെ ആദ്യ ദിവസം കൂട്ടം തെറ്റിയത് 250 പേർ; കണ്ടെത്തിയത് ഇങ്ങനെ
മഹാ കുംഭ മേളയിലേക്ക് ഭക്ത ജനങ്ങൾ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് മഹാ കുംഭ മേള ആരംഭിച്ചത്. ഒന്നാം ദിവസം തന്നെ ഭക്തജനങ്ങളുടെ വലിയ തിരക്ക് തന്നെ അനുഭവപ്പെട്ടു. ആൾക്കൂട്ടത്തിൽ കുടുംബത്തിൽ നിന്ന് കൂട്ടം തെറ്റിപ്പോയവരും ഉണ്ട്. ഏതാണ്ട് 250 പേരാണ് കൂട്ടം തെറ്റിയത്. എന്നാൽ ഇവരയൊക്കെ സുരക്ഷിതമായി അധികൃതർ ബന്ധുക്കളുടെ അടുത്ത് എത്തിക്കുകയും ചെയ്തു. കുടുംബത്തിൽ നിന്ന് വേർപെട്ട 250 ലധികം വ്യക്തികളെ ഫെയർ അഡ്മിനിസ്ട്രേഷൻ കാര്യക്ഷമമായ നടപടികളിലൂടെ ഒന്നിപ്പിച്ചതായി അധികൃതർ പറഞ്ഞു.
വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഭൂല - ഭട്ക ക്യാമ്പുകൾ, പോലീസ് സഹായ കേന്ദ്രങ്ങൾ, മേളയ്‌ക്കായി പ്രത്യേകം നിർമ്മിച്ച വാച്ച് ടവറുകളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ നടപ്പാക്കി.

കൂട്ടം തെറ്റിയ സ്ത്രീകളേയും കുട്ടികളെയും കണ്ടെത്താൻ പ്രത്യേക സജ്ജീകരണമുണ്ട്. ഘാട്ടുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികൾ കാണാതായവരുടെ പേരുകൾ തുടർച്ചയായി വിളിച്ചു പറയുകയും ചെയ്യും. സിവിൽ ഡിഫൻസും ഉദ്യോഗസ്ഥരും തീർത്ഥാടകരെ സജീവമായി സഹായിക്കുന്നുണ്ട്.
ഡിപ്പാർട്ട്മെന്റിന്റെയും മേള അധികൃതകുടെയും മേൽനോട്ടത്തിൽ നൂറ് കണക്കിന് കുടുംബങ്ങൾ വീണ്ടും ഒന്നിച്ചു, ആദ്യത്തെ ഒന്നര മണിക്കൂറിനുള്ളിൽ 200 മുതൽ 25ദ പേരെ വ്യക്തികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാൻ ഞങ്ങളുടെ സിവിൽ ഡിഫൻസ് ടീമിന് കഴിഞ്ഞു. ഉത്തർപ്രദേശിലെ സിവിൽ ഡിഫൻസ് വാർഡനായ നിതേഷ് കുമാർ പറഞ്ഞു. 12 വർഷത്തിന് ശേഷം നടക്കുന്ന മഹാ കുംഭ മേള ഫെബ്രുവരി 26 വരെ 40 കോടി മുതൽ 45 കോടി വരെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈജവ വിശ്വാസ പ്രകാരം പുണ്യ നദികളായി കണക്കാക്കപ്പെടുന്ന ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്ന ഇടത്ത് സ്നാനം ചെയ്യുന്നതാണ് പ്രധാന ചടങ്ങ്.
ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭ മേള നടക്കുന്നത്. കുംഭ മേളയുടെ നടത്തിപ്പിന് 7000 കോടി രൂപ യു പി സർക്കാർ ചെലവഴിക്കുന്നു.45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ ഏകദേശം 45 കോടി ഭക്തർ പങ്കെടുക്കുംമെന്നാണ് യു പി സർക്കാർ വിലയിരുത്തുന്നത്.












Click it and Unblock the Notifications