പ്രധാനമന്ത്രി നാളെ കുംഭമേളയിൽ; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭ മേളയ്ക്കെത്തും. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യും. രാവിലെ പത്ത് മണിയോടെ പ്രയാഗ് രാജ് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി മോദി 11 നും 11. 30 നും ഇടിയിലാണ് പുണ്യ സ്നാനും ചെയ്യുക.
പ്രയാഗ് രാജിലെത്തുന്ന പ്രധാനമന്ത്രി 10. 10 ന് വിമാനത്താവളത്തിൽ നിന്ന് ഡി പി എസ് ഹെലിപ്പാഡിലെത്തും. പത്തേ മുക്കാലോടെ അരൈൽ ഘട്ടിലേക്ക് പോകും. 10. 50 ഓടെ അരൈൽ ഘട്ടിൽ നിന്ന് ബോട്ട് മാർഗം മഹാ കുംഭിലേക്ക് പോകും. 11 നും 11. 30 നും ഇടയിൽ പുണ്യ സ്നാനും നിർവഹിച്ച ശേഷം 11. 45 ഓടെ അരൈൽ ഘട്ടിലേക്ക് മടങ്ങും.

ശേഷം ഡി പി എസ് ഹെലിപ്പാലേക്ക്, തുടർന്ന് പ്രയാഗ് രാജ് വിമാനത്താവളത്തേലേക്ക്. അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും. മഹാ കുംഭ മേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരങ്ങൾ അദ്ദേഹം അവലോകനം ചെയ്യുമെന്നാണ് വിവരം.
ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് ജനുവരി 13 ാം തീയതി മുതൽ 14 കോടിയിൽ അധികം പേർ പുണ്യ സ്നാനം നിർവഹിച്ചു. കേന്ദ്ര മന്ത്രി അമത് ശാ, പ്രതിരോധ മന്ത്രി രാജ്നാഖ് സിങ്സ കിരൺ റിജിജു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവം, യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവർ പുണ്യ സ്നാനം നിർവഹിച്ചു.
ഫെബ്രുവരി 5 വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഹിന്ദുക്കൾ മാഗ് അഷ്ടമിയും ഭീഷ്മ അഷ്ടമിയും ആചരിക്കുന്നു. മതപരമായ പാരമ്പര്യങ്ങളും ചരിത്രപരമായ സംഭവങ്ങളുംമായി ബന്ധപ്പെട്ട ദിവസങ്ങളാണ്യ. ഹിന്ദു മാസമായ മാഗിന്റെ എട്ടാം ദിവസമാണ് മാഗ് അഷ്ടമി. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ ആചാരമായ സ്നാനത്തിനും ദാനത്തിനും ധ്യാനത്തിനുമായി പലരും ഒത്തുകൂടുന്നു.
മതപരമായ ആചാരങ്ങൾ അടയാളപ്പെടുത്തപ്പെടുന്ന ഗുപ്ത നവരാത്രിയുമായി ഈ ദിനം യോജിക്കുന്നു. മഹാ ഭാരതത്തിലെ ഒരു കഥാപാത്രമായ ഭീഷ്മ പിതാമഹന്റെ സ്മരണക്കായി ഭീഷ്മ അഷ്ടി ആചരിക്കുന്നത്. പാരമ്പര്യമനുസരിച്ച്, സൂര്യൻ ഉത്തരായനത്തിലേക്കും ശുക്ല പക്ഷത്തിലേക്കും നീങ്ങുന്നതുവരെ അദ്ദേഹ അമ്പുകളുടെ കിടക്കയിൽ കിടന്നു.












Click it and Unblock the Notifications