മഹാ കുംഭ മേള: മുന്നൊരുക്കങ്ങളുമായി റെയിൽവേ; 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും
കുംഭ മേളയ്ക്കുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സന്ദർശകരുടെ എണ്ണത്തിൽ വൻകുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കുംഭ മേളയ്ക്കായി ഇന്ത്യൻ റെയിൽ വേയും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കുംഭ മേളയുടെ ഭാഗമായി ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
പൗഷ് പൂർണിമ, മകര സംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഗി പൂർണിമ, മഹാശിവരാത്രി തുടങ്ങി നിരവധി ചടങ്ങുകളാണ് കുംഭ മേളയിൽ ഉണ്ടാവുക. കുംഭ മേളയുടെ സമയത്ത് നിലവിലുള്ള 6580 റെഗുലർ ട്രെയിനുകൾക്ക് പുറമെയാണ് 992 ട്രെയിനുകൾ കൂടി വരുന്നത്. ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പുറമെ കുംഭമേളയിൽ ദിവസവും പ്രയാഗ് രാജ് പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരെ കയറ്റാനായി 140 പാസിംഗ് ത്രൂ ട്രെയിനുകൾക്ക് സ്റ്റോപ്പും റെയിൽ വേ അനുവദിച്ചിട്ടുണ്ട്.

പുതിയ ട്രെയിനുകൾ അനുവദിച്ചതിന് പുറമെ കൂടുതൽ ബോഗികളുള്ള 174 നീളം കൂടിയ റാക്കുകളായിരിക്കും സ്പെഷ്യൽ ട്രെയിനുകൾക്കായി ഉപയോഗിക്കുക. ഇത് കൂടതൽ പേരെ ഉൾക്കൊള്ളുന്നതിന് സഹായിക്കും. പ്രയാഗ് രാജ് ഡിവിഷനിൽ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും റെയിൽ വേ ട്രാക്കുകൾ ഇരട്ടിയാക്കാനും ലക്ഷ്യമിട്ട് 3700 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിക്കുന്നും ഉണ്ട്. ഉത്സവ സീസണിൽ ഏകദേശം 20 മുതൽ 30 കോടി വരെ ആളുകൾ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. റെയിൽ വേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും വി സോമണ്ണയും പങ്കെടുത്ത ഉന്നതല യോഗത്തിൽ കുംഭമേളയുട ഒരുക്കങ്ങൾ അവലോകനം ചെയ്യുകയും പ്രത്യേക ട്രെയിനുകളുടെ ക്രമീകരണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
എപ്പോഴാണ് മഹാ കുംഭ മേള?
മഹാ കുംഭ മേള 2025 ജനുവരി 13, 2025 ന് പൗഷ് പൂർണിമ സ്നാനത്തോടെ ആരംഭിക്കും , 2025 ഫെബ്രുവരി 26 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ച് സമാപിക്കും. ജനുവരി 14 ന് മകര സംക്രാന്തി, ജനുവരി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് ബസന്ത് പഞ്ചമി എന്നിങ്ങനെ മറ്റ് നിരവധി ഉത്സവങ്ങളും ഉണ്ടാകും. പ്രയാഗ് രാജിൽ ത്രിവേണി സംഗമവും ഉണ്ടാവും.












Click it and Unblock the Notifications