'കുംഭ മേളയിൽ പങ്കെടുക്കണം'; സ്റ്റീവ് ജോബ്സിന്റെ കത്ത് ലേലത്തിൽ വിറ്റത് 4.32 കോടി രൂപയ്ക്ക്
ഡൽഹി: സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറിൻ പവൽ ജോബ്സ് 2025ലെ മഹാ കുംഭ മേളയ്ക്കായി ഇപ്പോൾ ഇന്ത്യയിലാണ്. അവിടെ കമല എന്ന പേരിലാണ് ലോറിൻ പവൽ അറിയപ്പെടുന്നത്. ഇപ്പോൾ ആപ്പിളിന്റെ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് എഴുതിയ ഒരു കത്താണ് വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്.
1974 ൽ എഴുതിയ കത്തിൽ കുംഭ മേളയ്ക്കായി ഇന്ത്യ സന്ദർശിക്കാനുള്ള സ്റ്റീവ് ജോബ്സിന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ ഈ കത്ത് ബോൺഹാംസ് 500,312 ഡോളറിന് ( 4.32 കോടി രൂപ ) ലേലം ചെയ്തു. സ്റ്റീവ് ജോബ്സിന്റെ 19 ാം ജന്മദിനത്തിന് ഒരു ദിവസം മുൻപ് പോസ്റ്റ്മാർക്ക് ചെയ്ത കത്ത് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്താ ടിംബ്രൗണിനെ അഭിസംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ ആത്മീയ വശങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നതുമാണ്.

അതിൽ അദ്ദേഹം സെൻ ബുദ്ധമതത്തെക്കുറിച്ച് വിശദമായി പറയുകയും ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കുകയും ചെയ്യുന്നു.
ബ്രൗണിന്റെ കത്തിന് മറുപടിയായിട്ടാണ് ജോബ്സിന്റെ കത്ത്. അതിൽ കുംഭ മേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം പറയുന്നു. ഏപ്രിലിൽ ആരംഭിക്കുന്ന കുംഭ മേളയ്ക്കായി ഇന്ത്യയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മാർച്ചിൽ എപ്പോഴെങ്കിലും പോകും. ഇതുവരെ ഉറപ്പിച്ചില്ല. ഹിന്ദു മതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ അദ്ദേഹം കത്തിൽ ശന്തി, സ്റ്റീവ് ജോബ്സ് എന്ന് ആണ് ഒപ്പിട്ടിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാനായിരുന്നു സ്റ്റീവ് ജോബ്സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല് നൈനിറ്റാളിൽ എത്തിയപ്പോൾ നേം കരോളി ബാബ കഴിഞ്ഞ വർഷം മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. നിരാശപ്പെടാതെ നീം കരോളി ബാബയുടെ സന്ദേശങ്ങളിൽ നിന്നും പഠിപ്പിക്കലുകളിൽ നിന്നും ആശ്വസം നേടി. സ്റ്റീവ് ജോബ്സ് ആശ്രമത്തിൽ താമസിച്ചു. ഏഴ് മാസം അദ്ദേഹം ഇന്ത്യയിൽ ചെലവഴിച്ചു, അതിന്റെ സംസ്കാരത്തിലും ആത്മീയതയിലും മുഴുകി. ഇപ്പോൾ സ്റ്റീവ് ജോബ്സിന്റെ ഭാര്യ മഹാ കുംഭ മേളയിൽ പങ്കെടുത്ത് അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹങ്ങളിൽ ഒന്ന് നിറവേറ്റി.
അതേ സമയം കുംഭ മേളയിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. 45 ദിവസമാണ് കുംഭ മേള നടക്കുന്നത്. വൻ തയ്യാറെടുപ്പുകളാണ് കുംഭ മേളക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി 13 നാണ് മഹാ കുംഭ മേളയ്ക്ക് തുടക്കമായത്.












Click it and Unblock the Notifications