'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ'; മമതയുടെ മൃത്യു കുംഭ് പരമാർശത്തിന് മറുപടി നൽകി ആദിത്യനാഥ്..
ഡൽഹി: മഹാ കുംഭമേളയിൽ തിക്കിലുംതിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിന് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭത്തെ 'മൃത്യു' ('മരണം') കുംഭം എന്നാണ് മമത പറഞ്ഞത്. കുംഭ മേള ആരംഭിച്ചതിന് ശേഷം 56 കോടിയിലധികം ആളുകൾ സംഗമത്തിൽ വിശുദ്ധ സ്നാനം നടത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈ 56 കോടി ജനങ്ങളുടെ വിശ്വാസവുമായി കളിക്കുന്നതിന് തുല്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജനുവരി 29 ന് നടന്ന തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരുടെയും കുംഭ മേളയിലേക്ക് പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കുള്ള യാത്രക്കിടെ വാഹാനപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളേയും ആദിത്യനാഥ് അനുശോചനം അറിയിച്ചു. സർക്കാർ അവർക്കൊപ്പം നിൽക്കുന്നു. സാധ്യമായ എല്ലാ വഴികളിലും ഞങ്ങൾ അവരെ സഹായിക്കും, അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് എങ്ങനെ ഉചിതമാകുമെന്ന് അദ്ദേഹം ചോദിച്ചു,. "ഈ നൂറ്റാണ്ടിലെ മഹാ കുംഭവുമായി സഹവസിക്കാനുള്ള അവസരം സംസ്ഥാനത്തെ ബി ജെപി ,സർക്കാരിന് ലഭിച്ചത് ഭാഗ്യം ആണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എല്ലാ വ്യാജ പ്രചാരണങ്ങളെയും അവഗണിച്ച് രാജ്യവും ലോകവും പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിക്കെതിരെ ബിഹാർ ബി ജെ പി അധ്യക്ഷൻ ദിലീപ് ജയ്സ്വാളം പ്രതിഷേധം അറിയിച്ചു. മമത പ്രീണന രാഷ്ട്രീയം പ്രയോഗിക്കയാണെന്ന് ജയ്സ്വാൾ ആരോപിച്ചു.
" ഞാൻ നേരത്തെ പറഞ്ഞതുപോലെ അവർ നിരീശ്വരവാദികളാണ്. അവർ ലജ്ജാകരമായ പ്രസ്താവനകൾ മാത്രമാണ് നൽകുന്നത്." ജയ്സ്വാൾ ആരോപിച്ചു.
എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് ബാനർജിക്ക് പിന്തുണയുമായി രംഗത്തെത്തി. മമത പറഞ്ഞത് ശരിയാണെന്നും അവരുടെ സംസ്ഥനാത്ത് നിന്നുള്ളവർക്കും ജീവൻ നഷ്ടപ്പെട്ടെന്നും ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നികുന്നു. ഒരു എഫ് ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല എല്ലാ ക്രമീകരണങ്ങളും ചെയ്തതിന് ആരാണ് ഉത്തരവാദി?" അദ്ദേഹം ചോദിച്ചു.
ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭ മേള നടക്കുന്നത്. കുംഭ മേളയുടെ നടത്തിപ്പിന് 7000 കോടി രൂപ യു പി സർക്കാർ ചെലവഴിക്കുന്നു.












Click it and Unblock the Notifications