പുണ്യസ്നാനം ചെയ്ത് സംയുക്ത; മഹാ കുംഭമേളയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം
ലഖ്നൗ: മഹാ കുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ഉത്തർപ്രദേശിലെ പ്രായാഗ് രാജിലെ ത്രിവേണി സംഗമത്തിൽ താരം പുണ്യ സ്നാനം ചെയ്തു. മഹാ കുംഭ മേളയിൽ പങ്കെടുത്ത കാര്യം സംയുക്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അർത്ഥം വ്യക്തമാകുന്നത് എന്ന് സംയുക്ത കുറിച്ചു.
' ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിന്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാ കുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്നു അതിരുകളില്ലാത്ത ചൈതന്യത്തിന് വേണ്ടി ഞാൻ എന്റെ സംസ്കാരത്തെ മനസ്സിലാക്കുന്നു' സംയുക്ത കുറിച്ചു.

നിരവധി പ്രമുഖർ മഹാ കുംഭമളയിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാ കുംഭമേളയിൽ എത്തി ക ത്രിവേണി സംഗമത്തിൽ പുണ്യ സ്നമാനം ചെയ്തു. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭ മേളയിലേക്ക് ലോകമെമ്പാടമുള്ള ഭക്തജനങ്ങളാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക സമ്മേളനമാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെട നിരവധി രാഷ്ട്രീയ നേതാക്കൾ കുംഭമേളിയൽ പങ്കെടുത്തു.
പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26 ന് മഹാ ശിവരാത്രി വരെ 45 ദിവസം നീണ്ടുനിൽക്കുന്നതാണ് ചടങ്ങ്. മകര സംക്രാന്തി ദിനത്തിലും മൗനി അമാവാസ്യ ദിനത്തിലും വസന്ത പഞ്ചമി ദിനത്തിലും മാഘി പൂർണിമ ദിനത്തിലും, മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന പുണ്യ സ്നാനം നടക്കുക. മാഹ കുംഭ മേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽഗമത്തിൽ സ്നാനം ചെയ്യുന്നതോടെ പാപങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം.
മഹാ കുംഭ മേളയ്ക്ക് ആയി വിപുലമായ തയ്യാറെടുപ്പാണ് യു പി സർക്കാർ നടത്തിയിരിക്കുന്നത്. 7000 കോടി രൂപയാണ് ഒരുക്കൾക്കായി സർക്കാർ ചെലവഴിക്കുന്നത്. 2019 ൽ 24 കോടി പേരാണ് കുംഭ മേളയിൽ പങ്കെടുത്തത്.
2019 ൽ 3500 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്.
12 വർഷങ്ങളിലെ ഇടവേളകളിലാണ് പൂർണ്ണ കുംഭമേള 12 പൂർണ്ണ കുംഭ മേളയ്ക്ക് ശേഷമാണ് മഹാ കുംഭ മേള വരുന്നത്. മഹാ കുംഭ മേളയിൽ തീർത്ഥാടകർ ആത്മാവിനെ ശുദ്ധീകരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രയാഗം രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ നാല് നഗരങ്ങൾ പുണ്യനഗരങ്ങളായാണ് ഇപ്പോൾ കണക്കാക്കുന്നത്.












Click it and Unblock the Notifications