മഹാ കുംഭമേള: കുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യ യാത്രയോ? വ്യക്തത വരുത്തി റെയിൽവേ
ഡൽഹി: മഹാ കുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വാർത്തകളിൽ വ്യക്തതവരുത്തി ഇന്ത്യൻ റെയിൽ വേ. മഹാ ,കുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന തരത്തിൽ ചില മാധ്യമ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് റെയിൽവേ അറിയിച്ചു.
ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങൾ പ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അത് ശിക്ഷാർഹമായ കുറ്റമാണെന്നും പ്രസ്താവനയിൽ പറയുന്നു. മഹാ കുംഭമേള സമയത്ത് യാത്രക്കാർക്ക് തടസ്സമില്ലാതെ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽ വേ പ്രതിജ്ഞാബദ്ധമാണെന്നും യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന് പ്രത്യേക ഹോൾഡിംഗ് ഏരിയകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ. മറ്റ് ആവശ്യ സൗകര്യങ്ങളുൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ചെയ്തുവരുന്നുവെന്നും ഇന്ത്യൻ റെയിൽ വേ അറിയിച്ചു.

കുംഭ മേളയുടെ ഭാഗമായി ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. കുംഭ മേളയുടെ സമയത്ത് നിലവിലുള്ള 6580 റെഗുലർ ട്രെയിനുകൾക്ക് പുറമെയാണ് 992 ട്രെയിനുകൾ.












Click it and Unblock the Notifications