Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാ കുംഭമേള: 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ 400 കോടി രൂപയുടെ അടിസ്ഥാനസൗകര്യങ്ങൾ

ലഖ്നൗ: മഹാ കുംഭോത്സവത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ 40 കോടിയിലധികം ഭക്തർക്ക് 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ 400 കോടി രൂപയുട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇതിനായി ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ( യു പിപിസിഎൽ) 182 കിലോ മീറ്റർ ഹൈ ടെൻഷൻ ലൈനുകളും 1405 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും നിർമ്മിച്ചു.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും 40000 റീചാർജ് ചെയ്യാവുന്ന ബൾബുകൾ ഉപയോ​ഗിച്ച് ഫെയർ ​ഗ്രൗണ്ടുകൾ പ്രകാശിപ്പിക്കും. പ്രധാന സ്ഥലങ്ങളിൽ ഈ റീചാർജ് ചെയ്യാവുന്ന ബൾബുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ‌ അനൂപ് കുമാർ സിൻഹ പറഞ്ഞു.

Kumbha Mel

സാധാരണ എൽ ഇ ഡി ബൾബുകൾക്ക് പുറമെ ക്യാമ്പുകൾക്കുള്ള 4.5 ലക്ഷം വൈദ്യുതി കണക്ഷനുകൾ ഉൾപ്പെടെ പ്രധാന പോയിന്റുകളിൽ റീചാർജ് ചെയ്യാവുന്ന ബൾബുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 2.7 കോടി രൂപ ചെലവ് വരുന്ന ഈ റീചർജ് ചെയ്യാവുന്ന ബൾബുകൾക്കുള്ള ധനസഹായം മഹാകുംഭത്തിനായി വൈദ്യുതി വകുപ്പിന്റെ നിലനിലുള്ള പദ്ധതികളിൽ നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ 45 ദിവസത്തേക്ക് ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലാണ് കുംഭമേള. കുംഭ മേളയോട് അനുബന്ധിച്ച് 92 റോഡുകൾ നവീകരിക്കുകയും 30 പാലങ്ങൾ നിർമ്മിക്കുകയും 800 ബഹുഭാഷ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ആ​​ദ്യമായി 100 മീറ്റർ വരെ മുങ്ങാൻ കഴിവുള്ള അണ്ടർ വാട്ടർ ഡ്രോണുകൾ നദീതീരത്തും ത്രിവേണി സം​ഗമ മേഖലയിലും 24 മണിക്കൂറും നീരക്ഷണത്തിന് ഏർപ്പെടുത്തും.

മഹാ കുംഭ് ന​ഗറിലെ എൻട്രി പോയിന്റുകളിൽ മുഖം തിരിച്ചറിയാൻ വേണ്ടിയുള്ള സാങ്കേതിക വിദ്യ കൂടാതെ, തത്സമയ നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇവന്റലിജൻസ് ശേഷിയുള്ള 27000 സി സി ടിവി ക്യാമറകളും വിന്യസിക്കും, ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായി കണക്കാക്കപ്പെടുന്ന മഹാ കുംഭമേളയിൽ തീർത്ഥാടകർ ആത്മാവിനെ ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രയാ​ഗ് രാജ്. ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ നാല് ന​ഗരങ്ങൾ പുണ്യന​ഗരങ്ങളായാണ് ഇപ്പോൾ കണക്കാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+