മഹാ കുംഭ മേള; 62 കോടി ഭക്തർ പങ്കെടുത്തുവെന്ന് യോഗി ആദിത്യനാഥ്
പ്രയാഗ് രാജ്: മഹാ കുംഭ മേളയിൽ 62 കോടി ഭക്തർ പങ്കെടുത്തുവെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക കാലയളവിൽ ഇത്രയധികം ആളുകൾ ഒത്തുകൂടിയത് നൂറ്റാണ്ടിലെ അപൂർവ്വ സംഭവങ്ങളിൽ ഒന്നാണെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
" ഇത് എനിക്ക് പ്രധാനപ്പെട്ടതാണ്. ഇന്ന് ഞാൻ ബ്രജ് ഭൂമിയിൽ എത്തിയിരിക്കുന്നു. അതിന് പിന്നിൽ ആത്മീയവും സാംസ്കാരികവുമായ ഒരു പശ്ചാത്തലമുണ്ട്. അത് ഇന്ത്യയുടെ നാഗരികതെയും സംസ്കാരത്തെയും വളരെ കാലമായി സ്വാധീനിച്ചിട്ടുണ്ട്.

ലോകത്തിലെ ഏത് സംഭവം ആയാലും അത് ആത്മീയമായാലും ഏതെങ്കിലും വിനോദ സഞ്ചാര ആവശ്യത്തിനായാലും ആ ചടങ്ങിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ ഇത്രയധികം ആളുകൾ ഒത്തുകൂടുന്നതും ആ പരിപാടിയോട് ഐക്യപ്പെടുന്നതും ഈ നൂറ്റാണ്ടിലെ അപൂർവ സംഭവങ്ങളിലൊന്നാണ് എന്ന് ഞാൻ കരുതുന്നു, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ പാരമ്പര്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടതായി തോന്നുന്ന ഒരു കാലം വരുമെന്ന് കരുതിയരിക്കണനെന്നും ആ സുപ്രധാന ബന്ധം പുനസ്ഥാപിക്കുന്നതിനും ജനങ്ങളെ അവരുടെ ആത്മീയ വേരുകളിലേക്ക് സാംസ്കാരിക പൈതൃകത്തിലേക്കും തിരികെ കൊണ്ടുവരുന്നതിനുള്ള ശക്തമായ മാധ്യമമായി കുംഭം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മഹാ കുംഭ മേള അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ശിവരാത്രി ദിനമായി ഫെബ്രുവരി 26 ന് ആണ് അവസാനത്തെ അമൃത സ്നാനം. ഈ ദിവസം വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുംഭ മേളയ്ക്ക സമാുനം കുറിക്കുമ്പോൾ 65 കോടിയിലധികം ഭക്തർ കടക്കുമെന്നാണ് കണക്ക് കൂട്ടൽ.
ഫെബ്രുവരി ആദ്യം തന്നെ 40 കോടി ആളുകൽ കുംഭ മേളയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ശനിയാഴ്ച മാത്രം ഒരു കോടിക്ക് മുകളിൽ ഭക്തരാണ് എത്തിയത്. നിരവധി പ്രുമുഖർ മഹാ കുംഭ മേളയിൽ പങ്കെടുത്തു.












Click it and Unblock the Notifications