കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിമ്പുവിന്റെ ആയിരം അടി വലിപ്പമുള്ള ബാനറിന് പോലീസിന്റെ പൂട്ട്; ആരാധകര്‍ നിരാശയില്‍; കാരണം

Google Oneindia Malayalam News

ചെന്നൈ: ചിമ്പുവിന്റെ ആയിരം അടി വലിപ്പമുള്ള ബാനര്‍ നീക്കം ചെയ്ത് പോലീസ്. ചിമ്പുവിന്റെ ആരാധകര്‍ മധുരയില്‍ സ്ഥാപിച്ച ഒരു ബാനറാണ് നീക്കം ചെയ്തിരിക്കുന്നത്.

ഹന്‍സികയുടെ 50-ാം ചിത്രം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ് മഹാ. സിനിമയില്‍ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരാധകര്‍ ചിമ്പുവിന്റെ ബാനര്‍ വെച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. ഇതോടെ ചിത്രം കൂടുതല്‍ ചര്‍ച്ചയാവുകയാണ്.

സംവിധായകന്‍ പീഡനക്കേസ് പ്രതിയായതുകൊണ്ട് സിനിമ തടയാനാവില്ല; കോടതി പറഞ്ഞതിങ്ങനെസംവിധായകന്‍ പീഡനക്കേസ് പ്രതിയായതുകൊണ്ട് സിനിമ തടയാനാവില്ല; കോടതി പറഞ്ഞതിങ്ങനെ

1

ചിമ്പുവിനോടുള്ള ഇഷ്ടവും ആരാധനയും പ്രകടിപ്പിക്കാനാണ് ആരാധകര്‍ ആയിരം അടി വലിപ്പമുള്ള ബാനര്‍ സ്ഥാപിച്ചത്. പൊതുവേ താരങ്ങളുടെ ഫാന്‍സ് ആരാധകര്‍ സ്ഥാപിക്കാറുണ്ട്. പാലഭിഷേകം പോലുള്ള കാര്യങ്ങളും ചെയ്യറാുണ്ട്. ഇതിന് എതിരെ പലപ്പോഴും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചിമ്പുവിന്റെ ബാനര്‍ വിഷയം കൂടി വന്നതോടെ അതിരുകടക്കുന്ന താരാരാധനയെക്കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്.

2

ചിമ്പുവിന്റെ ആയിരം അടി ബാനര്‍ സ്ഥാപിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ആദ്യം എന്ന രീതിയില്‍ ആയിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എന്നാല്‍ ബാനര്‍ അനധികൃതമായാണ് സ്ഥാപിച്ചതെന്നു കണ്ട് പോലീസ് ഉദ്യോഗസ്ഥരെത്തി ഇത് നീക്കം ചെയ്യുകയായിരുന്നു. കടുത്ത നിരാശയിലാണ് ചിമ്പു ഫാന്‍സ്.

3

മഹാ എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ ആണ് ചിമ്പു എത്തുന്നത്. മാനാട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ചിമ്പുവിന്റെ ചിത്രമാണ് മഹാ. ഇതാണ് ആയിരം അടി വലിപ്പമുള്ള ബാനര്‍ സ്ഥാപിക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചത്. യു.ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്ത്, കരുണാകരന്‍, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളില്‍.

4


ചിത്രങ്ങളുടെ റിലീസിനും വിജയത്തിനും പിറന്നാളിനും ഒക്കെ ആരാധതകര്‍ ഫ്‌ളക്‌സ് സ്ഥാപിക്കുകയും പാലഭിഷേകം നടത്തുകയും ഒക്കെ ചെയ്യാറുണ്ട്. പല താരങ്ങളും ഇതിനെ എതിര്‍ത്തിട്ടുണ്ട്. തന്റെ ആരാധകരുടെ ആഘോഷങ്ങള്‍ പരിധിവിട്ടുപോകരുടെന്ന് ഓര്‍മിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. പാലഭിഷേകം നടത്തരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് താരം രംഗത്ത് വന്നത്. ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു സല്‍മാന്‍ രംഗത്തുവന്നത്.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

5


'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്‌ളക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണം എന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക, എന്നായിരുന്നു സല്‍മാന്റെ പ്രതികരണം. തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച ആരാധകര്‍ക്കെതിരേയും സല്‍മാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കരുത്. അത് അപകടമാണ്. പടക്കം തിയേറ്ററിനുള്ളില്‍ കടത്തുന്നില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു.
പലപ്പോഴും തങ്ങളുടെ ഇഷ്ട താരങ്ങളുടെ സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരാധകരുടെ ആഘോഷം അതിരു കടക്കുന്നതായി പരാതി ഉയറാറുണ്ട്.

തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്<br />തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്

Recommended Video

cmsvideo
Dr. Robin Bigg Boss വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഡോക്ടർ റോബിൻ |*Bigg Boss

English summary
Maha Tamil Movie:Actor Simbu's1000 ft banner removed by the police; here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X