കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാവികാസ് അഗാഡിക്ക് വിജയത്തുടക്കം... പര്‍ളിയില്‍ ബിജെപിയെ തകര്‍ത്തെറിഞ്ഞു, സഖ്യം ശക്തമാകുന്നു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പ്രതിസന്ധി നില്‍ക്കുന്നതിനിടെ മഹാവികാസ് അഗാഡിക്ക് ആദ്യ തിരഞ്ഞെടുപ്പ് വിജയം. ബീഡിലെ പര്‍ളിയില്‍ ത്രികക്ഷി സഖ്യത്തിന്റെ സര്‍പഞ്ച് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടി. ബിജെപി സഖ്യം വിട്ട ശേഷം ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തോടൊപ്പം ചേര്‍ന്ന് നേടുന്ന ആദ്യ വിജയമാണിത്. അതേസമയം ബിജെപി ഈ തോല്‍വി കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്.

1

സിര്‍സല ഗ്രാമത്തില്‍ മഹാവികാസ് അഗാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അശ്രുഭായ് കിരാവാലെ ബിജെപിയുടെ ആശാഭായ് ചോപ്പഡെയെയാണ് പരാജയപ്പെടുത്തിയത്. ഇവിടേക്കുള്ള സര്‍പഞ്ച് പദവിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം പര്‍ളി ബിജെപി നേതാവ് പങ്കജ് മുണ്ടെയുടെ കോട്ടയാണ്. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പങ്കജ് മുണ്ടെയും എന്‍സിപി നേതാവ് ധനഞ്ജയ മുണ്ടെയും തമ്മില്‍ കനത്ത പോരാട്ടമാണ് ഈ മണ്ഡലത്തില്‍ നടന്നത്.

പങ്കജ മുണ്ടെ ബിജെപിയുമായി അകന്ന് നില്‍ക്കുകയാണ് ഇപ്പോള്‍. അതും തോല്‍വിക്ക് കാരണമായതായി സൂചനയുണ്ട്. ഇവര്‍ ശിവസേനയില്‍ ചേരാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. നേരത്തെ പര്‍ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കജ മുണ്ടെയ്ക്കായി പ്രചാരണം നടത്തിയിരുന്നു. ഗോപീനാഥ് മുണ്ടെയുടെ മകളാണ് ഇവര്‍. ഇവരുടെ ബന്ധുവാണ് ധനഞ്ജയ മുണ്ടെ.

ജയത്തില്‍ പ്രതികരണവുമായി ധനഞ്ജയ മുണ്ടെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ളി തഹസിലിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ് സിര്‍സല. ഇവിടെയുള്ള വിജയം സഖ്യത്തിന് ആദ്യത്തേതാണെന്നും മുണ്ടെ പറഞ്ഞു. അതേസമയം ബിജെപിക്ക് ഇവിടെ സ്വാധീനം നഷ്ടമാകുന്നുവെന്നാണ് സൂചന. അശ്രുഭായ് കിരാവാലെ 1395 വോട്ടിനാണ് ഇവിടെ വിജയിച്ചത്. പങ്കജ് മുണ്ടെ നിലവില്‍ ബിജെപിയുടെ പാര്‍ട്ടി യോഗങ്ങളിലൊന്നും പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്.

 അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!! അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!!

English summary
maha vikas aghadi beats bjp in village poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X