കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണവും മഹാഭാരതവും രാഷ്ട്രീയവും തമ്മിലെന്താണ്

Google Oneindia Malayalam News

ദില്ലി: ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ് പറഞ്ഞാല്‍ എല്‍ കെ അദ്വാനിക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും പ്രശംസിച്ചാണ് ബി ജെ പി വെറ്ററനായ അദ്വാനി രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയത്തെയും രാജ്യഭരണത്തെയും കുറിച്ചുള്ള അറിവുകളുടെ ഉറവിടമാണ് ഈ രണ്ട് ഗ്രന്ഥങ്ങളും എന്നാണ് അദ്വാനി പറയുന്നത്.

രാഷ്ട്രീയം മാത്രമല്ല, ധാര്‍മികയും ഇവ പഠിപ്പിക്കുന്നു. മഹാഭാരതത്തെപ്പോലെ പ്രബോധനങ്ങളുടെ ഉറവിടമായ മറ്റൊരു പുസ്തകമില്ല. രാഷ്ട്രീയത്തെക്കുറിച്ചുളള വിവരങ്ങള്‍, ധാര്‍മികത, ഏകത്വം, ധൈര്യം എന്നിവയെല്ലാം മഹാഭാരതം പഠിപ്പിക്കുന്നു. പ്രശസ്ത ഉറുദു ദിനപ്പത്രമായ ഡെയ്‌ലി പ്രതാപിന്റെ പത്രാധിപര്‍ കെ നരേന്ദ്രയുടെ നൂറാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

advani

മഹാഭാരതം സ്ഥിരമായി വായിക്കാന്‍ വേണ്ടി മുത്തശ്ശി പറയുമായിരുന്നു എന്ന കാര്യം അദ്വാനി ഓര്‍മിച്ചു. ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലാണ് താന്‍ പഠിച്ചത്. ഇംഗ്ലീഷും സിന്ധിയുമായിരുന്നു അറിയുന്ന ഭാഷ. ഈ രണ്ട് ഭാഷയിലും രാമായണവും മഹാഭാരതവും വായിച്ചിട്ടുണ്ട്. ഹിന്ദിയില്‍ വായിക്കുന്നത് പിന്നീടാണ്. കൂടുതല്‍ വ്യക്തമായി തോന്നിയത് ഹിന്ദിയിലെ വായനയിലാണ് എന്നും അദ്വാനി പറഞ്ഞു.

നേരത്തെ ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന സുഷമ സ്വാരാജിന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി എന്‍ ഡി എ സര്‍ക്കാരിന് മേല്‍ നേരത്തെയും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയിലാണ് 87 കാരനായ അദ്വാനിയുടെ വാക്കുകള്‍. അയോധ്യയിലെ രാമജന്മഭൂമി വിഷയം ദേശീയതലത്തിലെത്തിച്ചവരില്‍ പ്രമുഖനാണ് ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി.

English summary
After Union Minister Sushma Swaraj favoured declaring Gita as national scripture, veteran BJP leader LK Advani on Sunday urged people to read Mahabharata and Ramayana saying the epics are a great source of knowledge on politics and morality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X