• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാദയി നദി തര്‍ക്കം;വീണ്ടും ഇടഞ്ഞ് കര്‍ണാടകം, വ്യാഴാഴ്ച ബന്ദ്, ജനജീവിതം സ്തംഭിക്കും

ബെംഗളൂരു:മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കന്നഡ കര്‍ഷക സംഘടനകള്‍ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇത് കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫിബ്രവരി നാലിന് ബെംഗളൂരുവിലും ബന്ദ് നടത്തുമെന്ന് കന്നഡ സംഘടനകളുടെയും കര്‍ഷകരുടേയും നേതൃത്വത്തിലുള്ള കൂട്ടായ്മ വ്യക്തമാക്കി.ബിജെപിയുടെ നവകര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി ഫിബ്രവരി നാലിന് ബെംഗളൂരില്‍ എത്തുന്നത്.

അയല്‍ സംസ്ഥാനമായ ഗോവയുമായി നിലനില്‍ക്കുന്ന മഹാദയി നദീ ജല തര്‍ക്കത്തില്‍ ഇടപെടാന്‍ നേരത്തേ സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാഞ്ഞതോടെ അദ്ദേഹം കര്‍ണാടകയില്‍ എത്തുന്ന ദിവസം കരിങ്കൊടി കാട്ടാനാണ് സംഘടനകളുടെ നീക്കം.

ബന്ദില്‍ കര്‍ണാടക നിശ്ചലമാകും

ബന്ദില്‍ കര്‍ണാടക നിശ്ചലമാകും

ബന്ദില്‍ 2000ത്തോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതായി കന്നഡ ചലാവലി നേതാവ് വാട്ടാള്‍ നാഗരാജ് അറിയിച്ചു.അന്ന് സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളും പെട്രോള്‍ ബങ്കുകളും അടഞ്ഞ് കിടക്കുമെന്നും നാഗരാജ് വ്യക്തമാക്കി.

നാഗരാജുവിനോട് ഇടഞ്ഞ് മറ്റ് സംഘടനകള്‍

നാഗരാജുവിനോട് ഇടഞ്ഞ് മറ്റ് സംഘടനകള്‍

അതേസമയം മറ്റ് ചില കന്നഡ സംഘടനകള്‍ നാഗരാജിന്റെ തിരുമാനത്തിനെതിരെ രംഗത്തെത്തി. 25 ന് നടത്തുന്ന ബന്ദ് ജനജീവിതം ദുരിതത്തിലാക്കാന്‍ മാത്രമേ ഉപകരിക്കുള്ളൂവെന്നും മോദി വരുന്ന ദിവസം ആണ് ബന്ദിന് ആഹ്വാനം ചെയ്യേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. ഇതോടെയാണ് 25 ന് കര്‍ണാടകയിലും മോദി വരുന്ന ഫിബ്രവരി നാലിന് ബെംഗളൂരിലും നാഗരാജിന്റെ നേതൃത്വത്തില്‍ ഉള്ള കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

 കര്‍ണാടകയ്ക്ക് വേണ്ടത് 7.56 ടിഎംസി അടി വെള്ളം

കര്‍ണാടകയ്ക്ക് വേണ്ടത് 7.56 ടിഎംസി അടി വെള്ളം

കഴിഞ്ഞ കുറേ നാളുകളായി കര്‍ണാടകയും ഗോവയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നമാണ് മഹാദയി നദി ജല തര്‍ക്കം. മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വര്‍ഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ട് നല്‍കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ കഴിഞ്ഞ ഡിസംബര്‍ 27 നും സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ബന്ദിനെ അനുകൂലിച്ച് കര്‍ണാടക ആര്‍ടിസിയും

ബന്ദിനെ അനുകൂലിച്ച് കര്‍ണാടക ആര്‍ടിസിയും

മഹാദയി നദി വിഷയത്തില്‍ കന്നഡ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ബസ്സുകള്‍ ഒന്നും നിരത്തിലിറങ്ങില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഏകദേശം 23,000 ബസ്സുകള്‍ സര്‍വ്വീസ് നടത്തിയേക്കില്ല.25 ലെ ബന്ദ് പൂര്‍ണമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ അടഞ്ഞ് കിടക്കും.

മഹാദയി നദീ ജലതര്‍ക്കം

മഹാദയി നദീ ജലതര്‍ക്കം

വടക്കന്‍ കര്‍ണാടകയുടെ പ്രധാന ജലസ്രോതസായ മഹാദയി നദിയില്‍ നിന്നും 7.56 ടിഎംസി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന് കര്‍ണാടക ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. 1990 ഓട് കൂടിയാണ് മഹാദയി തര്‍ക്കം ആരംഭിക്കുന്നത്. വടക്കന്‍ കര്‍ണാടക പൂര്‍ണമായി ആശ്രയിക്കുന്നത് ഈ നദീ ജലത്തേയാണ്. എന്നാല്‍ മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വെള്ളം എത്തിച്ചാല്‍ അത് തങ്ങളുടെ നാടിന്‍റെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുമെന്ന് ഗോവയും വ്യക്തമാക്കി.

ഒടുവില്‍ പ്രശ്ന പരിഹാരത്തിന് ട്രൈബ്യൂണല്‍

ഒടുവില്‍ പ്രശ്ന പരിഹാരത്തിന് ട്രൈബ്യൂണല്‍

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ 2010 ല്‍ മഹാദയി നദീ ജല ട്രൈബ്യൂണല്‍ നിലവില്‍ വന്നു.കര്‍ണാടകയിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും ഗോവയിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും തമ്മില്‍ വിഷയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ അല്‍പം വെളളം മാത്രം നല്‍കാമെന്ന പരീക്കറിന്‍റെ പ്രസ്താവന കര്‍ണാടകത്തില്‍ മറ്റൊരു രാഷ്ട്രീയ തര്‍ക്കത്തിന് തിരികൊളുത്തി. ഇതോടെ മഹാദയി നദിയുടെ പേരില്‍ കര്‍ണാടകയില്‍ ബന്ദും പ്രക്ഷോഭങ്ങളും സ്ഥിര.സംഭവമാകാന്‍ തുടങ്ങി.

English summary
Pro-Kannada organisations have also called for a Bengaluru bandh on February 4 which will coincide with Prime Minister Narendra Modi's visit to the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more