കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് എതിരെ പ്രിയങ്കയ്ക്ക് SP-BSP പിന്തുണ? | Oneindia Malayalam

വാരണാസിയില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നതാണ് വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടുള്ള അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നത്. പ്രിയങ്ക മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ എഐസിസി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താന്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി ആവര്‍ത്തിക്കുകയാണ്.

<strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്</strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്

ഇതോടെ വാരണാസിയില്‍ പുതിയ അങ്കത്തിന് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. മോദിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കാനാണ് നീക്കം. വിശദാംശങ്ങളിലേക്ക്

വന്‍ ട്വിസ്റ്റ്

വന്‍ ട്വിസ്റ്റ്

കിഴക്കന്‍ യുപിയിലെ എഐസിസി സെക്രട്ടറിയായി ചുമതലയേറ്റ ഉടന്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇത് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍റിന് കത്തെഴുതിയിരുന്നു.

 ഗംഗയിലെ ബോട്ട് പ്രചരണം

ഗംഗയിലെ ബോട്ട് പ്രചരണം

എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അപ്പോഴും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രവര്‍ത്തകര്‍ മുറവിളി കൂട്ടി.ഇതിനിടെയാണ് വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഗംഗയിലെ ബോട്ട് പ്രചരണം നടക്കുന്നത്.

നിര്‍ണായക മറുപടി

നിര്‍ണായക മറുപടി

അവിടെ വെച്ച് റായ്ബറേലിയില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.ഇതോടെ വാരണസായില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധിതന്നെ എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

 രണ്ട് പേരില്‍ ഒരാള്‍

രണ്ട് പേരില്‍ ഒരാള്‍

എന്നാല്‍ എഐസിസി നേതൃത്വമോ രാഹുല്‍ ഗാന്ധിയോ അമ്മ സോണിയാ ഗാന്ധിയോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ട് എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് മാത്രം രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു

 ആവര്‍ത്തിച്ച് പ്രിയങ്ക

ആവര്‍ത്തിച്ച് പ്രിയങ്ക

കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് എത്തിയ പ്രിയങ്ക താന്‍ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചു. ഇതോടെ വാരണാസിയില്‍ പ്രിയങ്കയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

 അങ്കം മുറുക്കി കോണ്‍ഗ്രസ്

അങ്കം മുറുക്കി കോണ്‍ഗ്രസ്

മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ എസ്പി-ബിഎസ്പി പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക മത്സരിച്ചേക്കും എന്നതിനാല്‍ വാരണാസിയില്‍ മഹാഗഡ്ബന്ധന്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

 മോദിയുടെ പരാജയം

മോദിയുടെ പരാജയം

മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് എസ്പി-ബിഎസ്പി സഖ്യം നേരത്തേ സ്വീകരിച്ചിരുന്നത്. ഇരുപാര്‍ട്ടികളുടേയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാല്‍ മോദിയുടെ പരാജയം ഉറപ്പാക്കാമെന്ന് കോണ്‍ഗ്രസും കണക്കാക്കുന്നു.

 പ്രചരണത്തെ ബാധിക്കില്ല

പ്രചരണത്തെ ബാധിക്കില്ല

പ്രിയങ്കയെ വാരണാസിയില്‍ മത്സരിപ്പിച്ചാല്‍ അത് കോണ്‍ഗ്രസിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും ചില നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ അവസാന ഘട്ടത്തിലാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

 രണ്ടാം വട്ടം

രണ്ടാം വട്ടം

ബിജെപിയുടെ ഉറച്ച കോട്ടയാണ് വാരണാസി. 1991 മുതല്‍ 2014 വരെ ഏഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വാരണാസി. 2014ല്‍ ആണ് മോദി ആദ്യമായി വാരണാസിയില്‍ മത്സരിക്കാന്‍ എത്തിയത്. മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്.

 മത്സരം കടുക്കും

മത്സരം കടുക്കും

ഇത്തവണ മോദിക്കെതിരെ മണ്ഡലത്തില്‍ വികാരം ശക്തമാണ്. പ്രിയങ്ക ഗാന്ധി എത്തുകയാണെങ്കില്‍ അതിശക്തമായ മത്സരമായിരിക്കും വാരണാസിയില്‍ നടക്കുക. അതേസമയം പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ സുരക്ഷിത മണ്ഡലം തേടുകയാണ് നരേന്ദ്ര മോദി.

 പേടിച്ച് ദില്ലിയിലേക്ക്

പേടിച്ച് ദില്ലിയിലേക്ക്

ദില്ലിയില്‍ മോദി മത്സരിച്ചേക്കുമെന്നാണ് വിവരം. മോദി മത്സരിക്കുന്നത് ദില്ലിയിലെ മുഴുവന്‍ സീറ്റുകളും നേടാന്‍ ബിജെപിയെ സഹായിക്കുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. ദില്ലിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയ വിഭാഗത്തിന്‍റെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതും അഭ്യൂങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

<br>രാഹുല്‍ 'ഇന്‍'.. മോദി 'ഔട്ട്'.. ദക്ഷിണേന്ത്യയുടെ മനസ് ഇങ്ങനെ! ഏറ്റവും പുതിയ സര്‍വ്വേ
രാഹുല്‍ 'ഇന്‍'.. മോദി 'ഔട്ട്'.. ദക്ഷിണേന്ത്യയുടെ മനസ് ഇങ്ങനെ! ഏറ്റവും പുതിയ സര്‍വ്വേ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
mahagadbandhan may support priyanka gandhi in varanassi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X