പ്രിയങ്കയുടെ കടുത്ത തീരുമാനം; കോണ്‍ഗ്രസ് ഇനി സഖ്യമുണ്ടാക്കില്ല!! സഖ്യരൂപീകരണം നഷ്ടമുണ്ടാക്കും

Recommended Video

cmsvideo
    ഇനി ഒരു പാർട്ടിയുമായും സഖ്യം വേണ്ടെന്ന് പ്രിയങ്ക | Oneindia Malayalam

    ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യനീക്കത്തിന് കൂടുതല്‍ സമയം കളയേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. സഖ്യം രൂപീകരിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ നിലവില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെന്ന് വിവരം. പുതിയ കടുത്ത നിലപാടിന് പിന്നില്‍ പ്രിയങ്കാ ഗാന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    പ്രിയങ്കയെ പാര്‍ട്ടി ചുമതലയില്‍ നിയമിച്ച ശേഷം നടന്ന യോഗമാണ് കൂടുതല്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ട എന്ന് തീരുമാനിച്ചത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് കോണ്‍ഗ്രസിനെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, 11 സംസ്ഥാനങ്ങളില്‍ സഖ്യം ഒരിക്കലും സാധ്യമല്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇനി തനിച്ചു നീങ്ങാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം....

    തനിച്ച് മല്‍സരിക്കും

    തനിച്ച് മല്‍സരിക്കും

    ആന്ധ്ര് പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തനിച്ച് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചുകഴിഞ്ഞു. പ്രിയങ്കാ ഗാന്ധിയെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിയമിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് കോണ്‍ഗ്രസിന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിട്ടുവീഴ്ച ചെയ്ത് സഖ്യം രൂപീകരിക്കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം.

    സഖ്യസാധ്യതകള്‍ തേടിയിരുന്നു

    സഖ്യസാധ്യതകള്‍ തേടിയിരുന്നു

    കഴിഞ്ഞ ഒരുമാസമായി കോണ്‍ഗ്രസ് നേതൃത്വം സഖ്യസാധ്യതകള്‍ തേടിയിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളിലും സാധ്യമായ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി. എന്നാല്‍ ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് വ്യക്തമായ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങളില്‍ ധാരണയായത്.

    ഇനി ചര്‍ച്ചകള്‍ തുടരില്ല

    ഇനി ചര്‍ച്ചകള്‍ തുടരില്ല

    ഈ സാഹചര്യത്തില്‍ ഇനി സഖ്യം ആവശ്യമില്ലെന്നും തനിച്ചു മല്‍സരിക്കാമെന്നും പ്രിയങ്കാ ഗാന്ധി നിര്‍ദേശം വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ആന്ധ്രയിലും ബംഗാളിലും സംസ്ഥാന ഘടകത്തിന്റെ തീരുമാനം കണക്കിലെടുത്ത് സഖ്യം വേണ്ടെന്ന് വച്ചത്. യുപിയിലും ഇനി സഖ്യ ചര്‍ച്ചകള്‍ നടത്തേണ്ടെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു.

    നൂറ് ദിവസത്തില്‍ താഴെ

    നൂറ് ദിവസത്തില്‍ താഴെ

    വോട്ടെടുപ്പിന് നൂറ് ദിവസത്തില്‍ താഴെ മാത്രമാണുള്ളത്. സഖ്യ ചര്‍ച്ചയുമായി മുന്നോട്ട് പോയാല്‍ പ്രചാരണത്തില്‍ പിന്നിലാകും. അതുകൊണ്ട് ഇനി ചര്‍ച്ചകള്‍ നടത്തില്ല. ചില സംസ്ഥാനങ്ങളില്‍ സഖ്യം യാഥാര്‍ഥ്യമായിട്ടുണ്ട്. നേരത്തെ പല സംസ്ഥാനങ്ങളിലും സഖ്യം നിലവിലുണ്ട്.

    ഒന്നും നഷ്ടപ്പെടാനില്ല

    ഒന്നും നഷ്ടപ്പെടാനില്ല

    ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയം നേടിയത് കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വരവും ആവേശമുണ്ടാക്കി. യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കിടയില്‍ പാര്‍ട്ടി കൂടതല്‍ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യമാണുള്ളത് എന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. യുപിയില്‍ കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

    ആകെയുള്ളത് രണ്ടുസീറ്റ് മാത്രം

    ആകെയുള്ളത് രണ്ടുസീറ്റ് മാത്രം

    നിലവില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണുള്ളത്. റായ്ബറേലിയും അമേത്തിയും. എസ്പി-ബിഎസ്പി സഖ്യം ഈ സീറ്റുകളില്‍ മല്‍സരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ കോണ്‍ഗ്രസ്-ബിജെപി നേരിട്ടുള്ള മല്‍സരമാകും. ഈ സാഹചര്യത്തില്‍ ഇനി സഖ്യസാധ്യത യുപിയില്‍ തേടില്ല.

    ഭാവിയില്‍ തിരിച്ചടി

    ഭാവിയില്‍ തിരിച്ചടി

    ബിജെപിക്ക് കിട്ടാന്‍ സാധ്യതയുള്ള ബ്രാഹ്മിണ്‍ വോട്ടുകളും എസ്പി-ബിഎസ്പി സഖ്യത്തിന് കിട്ടാന്‍ സാധ്യതയുള്ള ദളിത്, മുസ്ലിം വോട്ടുകളും കോണ്‍ഗ്രസിന് പിടിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു. കൂടുതല്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുന്നതും വെല്ലുവിളിയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

    വളര്‍ച്ച മുരടിക്കും

    വളര്‍ച്ച മുരടിക്കും

    ബംഗാളില്‍ കോണ്‍ഗ്രസില്‍ നിന്ന് വിഘടിച്ചുണ്ടായതാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ എക്കാലവും എതിര്‍ത്ത പാര്‍ട്ടിയാണ് ടിഡിപി. ഇവരുമായി സഖ്യസാധ്യതയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് വേണ്ടെന്ന് വെക്കുകയായിരുന്നു. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയാല്‍ ഈ സംസ്ഥാനങ്ങളില്‍ വളര്‍ച്ച മുരടിക്കുമെന്ന് നേതാക്കളുടെ വിലയിരുത്തല്‍.

    ത്രികോണ മല്‍സരം 11 സംസ്ഥാനങ്ങളില്‍

    ത്രികോണ മല്‍സരം 11 സംസ്ഥാനങ്ങളില്‍

    അസം, ദില്ലി, ആന്ധ്ര, ബംഗാള്‍, യുപി, പഞ്ചാബ്, കശ്മീര്‍, തമിഴ്‌നാട്, തെലങ്കാന, കേരളം, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ത്രികോണ മല്‍സരമായിരിക്കും നടക്കുക. ഈ പതിനൊന്ന് സംസ്ഥാനങ്ങളില്‍ മൊത്തം 272 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇവിടെ സഖ്യത്തിന് ശ്രമിച്ചാല്‍ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് പാര്‍ട്ടിക്ക് ഉറപ്പില്ല.

    തൂക്കുസഭ വന്നാല്‍

    തൂക്കുസഭ വന്നാല്‍

    കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ച പല പാര്‍ട്ടികളും നേരത്തെ എന്‍ഡിഎ മുന്നണിയിലുള്ളവരാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസിനൊപ്പം ഇവര്‍ നില്‍ക്കുമെന്ന് ഉറപ്പില്ല. ഒരുപക്ഷേ, സാധ്യത തെളിഞ്ഞാല്‍ അവര്‍ ബിജെപിക്കൊപ്പം പോയേക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. തൂക്കുസഭയാകുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍.

    രാഹുലിന്റെ പ്രധാനമന്ത്രി സാധ്യത

    രാഹുലിന്റെ പ്രധാനമന്ത്രി സാധ്യത

    രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ പ്രാദേശിക കക്ഷികള്‍ ശ്രമിച്ചേക്കും. പ്രാദേശിക കക്ഷികളുടെ ചില നേതാക്കള്‍ പ്രധാനമന്ത്രി പദം കണ്ണുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരുമായി സഖ്യം വേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യം നോക്കി ഭാവി കാര്യം തീരുമാനിക്കാമെന്നും കോണ്‍ഗ്രസില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്.

    ഏഴ് സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍

    ഏഴ് സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍

    ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഏഴ് സംസ്ഥാനങ്ങളുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണിത്. 121 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇത്രയും സംസ്ഥാനങ്ങളിലുള്ളത്.

    ബിഹാറില്‍ വെട്ടിലായി

    ബിഹാറില്‍ വെട്ടിലായി

    സഖ്യം രൂപീകരിച്ച ബിഹാറില്‍ കോണ്‍ഗ്രസ് വെട്ടിലായിട്ടുണ്ട്. 40 സീറ്റാണ് ബിഹാറില്‍. സഖ്യത്തില്‍ ഏഴ് പാര്‍ട്ടികളുമുണ്ട്. ഇവിടെ ആര്‍ജെഡി വലിയൊരു ഭാഗം സീറ്റുകള്‍ കൈവശപ്പെടുത്താനും സാധ്യതയുണ്ട്. സഖ്യം രൂപീകരിച്ച സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക എന്നിവയാണ്. 130 മണ്ഡലങ്ങളാണ് ഈ നാല് സംസ്ഥാനങ്ങളിലുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+