കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും ജെഎംഎമ്മും.... ബിജെപിയെ തകര്‍ക്കാന്‍ മഹാസഖ്യം!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ തകര്‍ക്കാന്‍ മഹാസഖ്യം!! | Oneindia Malayalam

റാഞ്ചി: രാജ്യത്ത് മഹാസഖ്യത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം പകര്‍ന്ന് ഇത് ആദ്യം രൂപീകരിച്ചിരിക്കുന്നത് ജാര്‍ഖണ്ഡിലാണ്. ശക്തമായ പാര്‍ട്ടികളാണ് ഇവിടെ ഒന്നിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനൊപ്പം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ആര്‍ജെഡിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ഒന്നിച്ചിരിക്കുകയാണ്. ഇവര്‍ ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപി തകര്‍ന്നടിയാനാണ് സാധ്യത. അതേസമയം ബിജെപിയെ ആശങ്കപ്പെടുത്തുന്ന നീക്കമാണിത്.

നേരത്തെ ഈ സഖ്യം ധാരണയായിരുന്നെങ്കില്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പശുവിന്റെ പേരിലുള്ള തല്ലിക്കൊല്ലല്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയത് ബിജെപിയാണെന്ന് ഇവര്‍ വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയെ മുഖ്യ ശത്രുവാക്കി ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വമ്പന്‍ പാര്‍ട്ടികള്‍

വമ്പന്‍ പാര്‍ട്ടികള്‍

ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ പാര്‍ട്ടികളുമായിട്ടാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് ഏറ്റവും വലിയ രാഷ്ട്രീയ ലാഭവുമാണ് ഇതിലൂടെ ഉണ്ടാവുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, സിപിഐ, എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ഇവിടെ സഹകരിക്കുന്നുണ്ട്. സിപിഐ നേരത്തെ തന്നെ പരസ്യ സഖ്യം പ്രഖ്യാപിച്ചതാണ്. നേരത്തെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ വിജയിച്ചിരുന്ന ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ഐക്യം വലിയ തിരിച്ചടിയാവും.

 ദില്ലിയില്‍ യോഗം

ദില്ലിയില്‍ യോഗം

ദില്ലിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. അതേസമയം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും സഖ്യം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നാണ് മനസ്സിലാവുന്നത്. മുമ്പ് നടന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയാണ് സഖ്യം സാധ്യമാക്കിയത്. നേരത്തെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് സഖ്യത്തിനായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും മറ്റുള്ളവരും അതിന് തയ്യാറാവണമെന്നും പറഞ്ഞിരുന്നു.

ബിജെപിയാണ് മുഖ്യ എതിരാളി

ബിജെപിയാണ് മുഖ്യ എതിരാളി

സംസ്ഥാന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ എതിരാളിയെന്ന് ജെഎംഎം ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് അടുത്ത ദിവസം തന്നെ ചര്‍ച്ച നടക്കുമെന്നാണ് സൂചന. നേരത്തെ മുക്തി മോര്‍ച്ചയുമായി 2004ല്‍ സഖ്യത്തിലെത്തിയപ്പോള്‍ ജാര്‍ഖണ്ഡിലെ 14ല്‍ 13 സീറ്റും സഖ്യം നേടിയിരുന്നു.

 2014ല്‍ കനത്ത തിരിച്ചടി

2014ല്‍ കനത്ത തിരിച്ചടി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ സഖ്യം തുടര്‍ന്നെങ്കിലും ഇത് വലിയ നേട്ടമുണ്ടാക്കിയില്ല. ഇവിടെ 12 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ പക്ഷേ മോദി തരംഗമുണ്ടായതിനാല്‍ തോല്‍വിയെ കാര്യമായി കാണേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇവിടെ നാലോ അഞ്ചോ സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം 2009ല്‍ ബിജെപി ഇവിടെ എട്ട് സീറ്റ് നേടിയിരുന്നു. അതേ നേട്ടം ആവര്‍ത്തിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ബിജെപിക്ക് പ്രതിസന്ധി

ബിജെപിക്ക് പ്രതിസന്ധി

ബിജെപിയുടെ ഭരണത്തില്‍ ജാര്‍ഖണ്ഡില്‍ കടുത്ത അതൃപ്തിയാണ് ഉള്ളത്. പ്രധാനമായും മുഖ്യമന്ത്രി രഘുബര്‍ ദാസാണ് പ്രശ്‌നക്കാരന്‍. ആദിവാസികള്‍ക്കിടയില്‍ അദ്ദേഹം നടത്തുന്ന ഓരോ പരിഷ്‌കരണവും വന്‍ വിവാദങ്ങളിലേക്കാണ് ബിജെപിയെ തള്ളിയത്. ആദിവാസികളെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഇപ്പോഴുള്ള പൊതുവികാരം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 28 ശതമാനം ആദിവാസികളാണ്. ഇതിനിടയില്‍ ആദിവാസികളുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരില്‍ നിന്നുണ്ടായെന്ന് ആരോപണമുണ്ട്.

ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ്. നിയമസഭയില്‍ അവര്‍ക്ക് 18 സീറ്റുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ജെഎംഎമ്മിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനെ നേതാവായി ഉയര്‍ത്തിക്കാട്ടണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ട്. അതേസമയം സിപിഐയുടെ പിന്തുണ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം!! പ്രതാപം വീണ്ടെടുത്തുബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം!! പ്രതാപം വീണ്ടെടുത്തു

ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്..... സോഷ്യല്‍ മീഡിയയില്‍ ട്രോള്‍!!ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്..... സോഷ്യല്‍ മീഡിയയില്‍ ട്രോള്‍!!

English summary
congress firms up grand alliance of five parties in jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X