ആളാകെ മാറിപ്പോയല്ലോ? ഇത് മൊണാലിസ തന്നെയാണോ?മേക്കോവര്‍ വീഡിയോ വൈറല്‍
പ്രയാഗ്രാജില്‍ നടന്ന കുംഭമേളയില്‍ മുത്തുകളും മാലകളും വിറ്റ് നടന്ന മോനി ഭോസ്ലെ എന്ന പെണ്‍കുട്ടിയെ ഓര്‍മയില്ലേ. ചാരക്കണ്ണുകളും വശ്യമായ പുഞ്ചിരിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ മോനി ഭോസ്ലെ പിന്നീട് മൊണാലിസ എന്നാണ് അറിയപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിനിമയില്‍ വരെ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് മൊണാലിസ.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൊഹ്സിന അന്‍സാരി ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച മൊണാലിസയുടെ മേക്ക് ഓവര്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വധുവിന്റെ വേഷത്തില്‍ ചുവന്ന ലെഹങ്കയും പച്ച മരതകം ചേര്‍ത്ത സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് നില്‍ക്കുന്ന മൊണാലിസയുടെ വീഡിയോ ആണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മൊണാലിസയാണ് എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നല്ല എന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

തിളങ്ങുന്ന ഐഷാഡോ, ഭംഗിയേറിയ ഐലൈനര്‍, മസ്‌കാറ നിറഞ്ഞ കണ്പീലികള്‍, വ്യക്തമായ പുരികങ്ങള്‍, റോസ് നിറത്തിലുള്ള കവിളുകള്‍, വശ്യമായ ലിപ്സ്റ്റിക് എന്നിവ മൊണാലിസയെ ആകര്‍ഷകമാക്കുന്നു. മനോഹരമായ മുടി ഒരു ബണ്ണിനൊപ്പം സ്‌റ്റൈല്‍ ചെയ്ത് വെച്ചിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍ മൊണാലിസ ഒരു തിളങ്ങുന്ന കറുത്ത ഗൗണില്‍ ആണ് എത്തുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള 16 വയസുള്ള മാല വില്‍പ്പനക്കാരിയായിരുന്നു. കുംഭമേളയില്‍ പൂ വില്‍ക്കാനെത്തിയതാണ് മോനി ഭോസ്ലെയുടെജ ജീവിതം മാറ്റി മറിച്ചത്. മൊണാലിസയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പെട്ടെന്ന് വൈറലായതോടെ ഒറ്റ രാത്രി കൊണ്ട് തന്നെ സെന്‍സേഷനായി മാറി. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ തൊട്ട് പല ബ്രാന്‍ഡുകളുടേയും മോഡല്‍ വരെയാക്കാനുള്ള വാഗ്ദാനം മൊണാലിസയ്ക്ക് ലഭിച്ചിരുന്നു.
ഇതിനിടെ കേരളത്തിലും മൊണാലിസ എത്തി. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ പരിപാടിക്കായി ബോബി ചെമ്മണ്ണൂര്‍ ആണ് മൊണാലിസയെ കേരളത്തിലേക്ക് എത്തിച്ചത്. നിരവധി പേരാണ് മൊണാലിസയെ കാണാനായി കോഴിക്കോട് അന്ന് എത്തിയിരുന്നത്. ഇതിന് പിന്നാലെ നേപ്പാളിലെ ഒരു പരിപാടിയിലേക്കും മൊണാലിസയെ ക്ഷണിച്ചിരുന്നു. സംവിധായകന്‍ സനോജ് മിശ്രയാണ് മൊണാലിസയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്.
'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ തന്റെ വേഷത്തിനായി മൊണാലിസ ഇപ്പോള്‍ ആക്ടിംഗ് ക്ലാസുകളില്‍ ചേര്‍ന്നിട്ടുണ്ട്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍', സാമൂഹിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയുടെ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.












Click it and Unblock the Notifications