ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം; ജയസൂര്യക്കും സുപ്രിയയ്ക്കും പിന്നാലെ നിത്യാദാസും കുംഭമേളയില്‍
ലഖ്നൗ: പ്രയാഗ്രാജില് നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത് നടി നിത്യാദാസും മകളും. മകള്‍ക്കൊപ്പം തിവേണി സംഗമ സ്ഥാനത്തു സ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ നിത്യ ദാസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. നിത്യാ ദാസിന്റെ സഹോദരിയും ഭര്‍ത്താവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നിത്യ ദാസും കുടുംബവും കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ എത്തിയത്.
രുദ്രാക്ഷ മാലയും ഷാളും ധരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി നില്ക്കുന്ന നിത്യയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ നിര്‍മാതാവും നടന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോനും കുംഭമേളയില്‍ പങ്കെടുത്തിരുന്നു. പ്രയാഗ് രാജില്‍ വി വി ഐ പികള്‍ക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയിരുന്നത്. മറ്റ് മലയാളി താരങ്ങളും കുംഭമേളയില്‍ ഇതിനോടകം ഭാഗമായിട്ടുണ്ട്.

ജയസൂര്യയും കുടുംബവും പുണ്യസ്നാനം നടത്തുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഇവര്‍ക്ക് പുറമെ സംയുക്ത മേനോന്, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവരും കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ജനുവരി 13 നാണ് മഹാകുംഭമേള ആരംഭിച്ചത്. 144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കുംഭമേള ഫെബ്രുവരി 26 ന് മഹാശിവരാത്രിയോടെയാണ് അവസാനിക്കുക.
അതിനു മുന്‍പായി പ്രയാഗ് രാജിലെത്താനുള്ള ശ്രമത്തിലാണ് ഭക്തരെല്ലാവരും. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ ഇതിനോടകം 50 കോടിയില്‍ അധികം ആളുകള്‍ പുണ്യസ്നാനം നടത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും നിരവധി പേര് കുംഭമേളയില്‍ എത്തുന്നുണ്ട്. ശതകോടീശ്വരനായ മുകേഷ് അംബാനിയും കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
നിരവധി ബോളിവുഡ് താരങ്ങളും കുംഭമേളയില്‍ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. മഹാ കുംഭമേള അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ നാല് ദിവസമായി പ്രയാഗ്രാജില് വന്‍ തീര്‍ത്ഥാടക പ്രവാഹമാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 1.26 കോടി തീര്‍ത്ഥാടകര്‍ എത്തി. തിങ്കളാഴ്ച 1.35 കോടി, ഞായറാഴ്ച 1.49 കോടി, ശനിയാഴ്ച 1.36 കോടി എന്നിങ്ങനെയായിരുന്നു കണക്ക്.
ഈ നാല് ദിവസം കൊണ്ട് മാത്രം ആറ് കോടിയോളം പേര് പുണ്യസ്നാനം നടത്തി എന്നാണ് കണക്ക്. ബുധനാഴ്ച വൈകുന്നേരത്തോടെ 1.19 കോടി തീര്‍ത്ഥാടകരാണ് കുംഭമേളയില്‍ എത്തിയത് എന്നാണ് പ്രയാഗ്രാജ് ഭരണകൂടത്തിന്റെ കണക്ക്. തിരക്ക് കണക്കിലെടുത്ത് കുംഭമേള പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications