Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തമഴ: വഴിയില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി ദുരന്തനിവാരണ സേന

മുംബൈ: കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടങ്ങി. മുംബൈയില്‍നിന്ന് അറുപത്‌ കിലോമീറ്റര്‍ അകലെ, വംഗാണിക്കും ബദ്‌ലാപുറിനും ഇടയിലാണ് മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്‌സ്പ്രസ് കുടുങ്ങിക്കിടക്കുന്നത്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശനിയാഴ്ചച പുലര്‍ച്ചെ മുന്ന് മണിമുതല്‍ ട്രെയിനിന് യാത്ര തുടരാന്‍ സാധിക്കാതെ വരികയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഏഴുന്നൂറ് യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടെന്നാണ് റെയില്‍വെ അറിയിച്ചത്. ട്രെയിനില്‍ 2000 ഓളം യാത്രക്കാരുണ്ടെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴി രക്ഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘവും നാവികസേനയുടെ ഹെലികോപ്ടറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെതി ബോട്ടുമാര്‍ഗ്ഗവും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണ്. ഇതുവരെ 500 ലേറെ യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വെ അറിയിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

mumabi

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളത്തിനടിയിലാക്കിയിരിക്കുകയാണ്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ മുംബൈയിലാകമാനം രൂക്ഷമായ ഗാതഗാത കുരുക്കാണ് അനുഭവപ്പെടുന്നത്. മഴുതുടരുന്ന സാഹചര്യത്തില്‍ മുംബൈ വിമാത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കുകുയം പത്തോളം വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, വൈസ്‌റ്റേൺ എക്‌സ്പ്രസ് ഹൈവേ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. നഗരത്തിന്‍റെ താഴ്‍ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര തീരത്ത് നിന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട് പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+