കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്!! രഥോത്സവത്തിനൊരുങ്ങി കൊല്ലൂര്‍ മൂകംബിക ക്ഷേത്രം

Google Oneindia Malayalam News

ബെംഗളൂരു: ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടുന്നത്. വിജയദശമി ദിനമായ ചൊവ്വാഴ്ചയാണ് ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുക. വിവിധ ഇടങ്ങളിലായി ആയിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

navami-1

നവമി, ദശമി നാളുകളില്‍ വലിയ ആഘോഷങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്നാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോത്സവം നടക്കുന്നത്. ആയിരക്കണക്കിന്ന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിട്ടുള്ളത്. രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 1.50 ന് നടക്കും. ചൊവ്വാഴ്ച പുലര്‍ച മൂന്ന് മണിയ്ക്ക് നട തുറക്കുന്നതോടെ വിദ്യാരംഭം നടക്കും. അയ്യായിരത്തോളം കുരുന്നുകളാണ് മൂകാംബികയില്‍ വിദ്യാരംഭത്തിനായി പേര് നല്‍കിയിരിക്കുന്നത്.

ദുര്‍ഗാദേവി തിലോത്തമയുടെ രൂപം പൂണ്ട് അസുരരാജാവായ മഹിഷാസുരനെ വധിച്ച ദിവസാണ് മഹാനവമി എന്നാണ് ഐതിഹ്യം. അതോടെ ഈ ദുര്‍യ്ക്ക് മഹിഷാസുര മര്‍ദ്ദിനി എന്ന പേരും കൈവന്നു. അന്നാണ് കേരളത്തില്‍ ആയുധപൂജ നടക്കുന്നത്.

മഹിഷാസുരനെ വധിച്ചതിന്റെ ആഹ്ളാദസൂചകമായാണ് പിറ്റേന്ന് വിജയദശമി ആഘോഷക്കുന്നത്. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഈ ദിവസം ദസറയായും ആഘോഷിക്കുന്നു.

English summary
Mahanavami celebration today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X