ധനകാര്യം ഇല്ലെങ്കില്‍ ആഭ്യന്തരം, അജിത് പവാറിന്റെ ആവശ്യം ഇങ്ങനെ, ഊര്‍ജം, റവന്യു, തരാമെന്ന് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടന പ്രധാന ചര്‍ച്ചയാവുന്നു. തിങ്കളാഴ്ച്ച രാത്രി ചേര്‍ന്ന യോഗത്തില്‍ പ്രധാന ചര്‍ച്ചയായത് എന്‍സിപിയില്‍ നിന്നെത്തിയവര്‍ക്കുള്ള മന്ത്രിസ്ഥാനവും, വകുപ്പുകളുമായിരുന്നു ചര്‍ച്ചയായത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ തമ്മില്‍ രാത്രി വളരെ വൈകീട്ടായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
അജിത് പവാറും, എട്ട് എംഎല്‍എമാരും ഒന്‍പത് ദിവസത്തോളമായി സത്യപ്രതിജ്ഞ ചെയ്തിട്ട്. എന്നാല്‍ ഇതുവരെ ഇവര്‍ക്ക് വകുപ്പുകളൊന്നും നല്‍കിയിട്ടില്ല. ഷിന്‍ഡെയാണെങ്കില്‍ കടുത്ത സമ്മര്‍ദത്തിലാണ്. എത്രയും വേഗം മന്ത്രിസഭാ പുനസംഘടന നടത്തണമെന്നാണ് ആവശ്യം.അതേസമയം ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല. വകുപ്പുകളുടെ കാര്യത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അജിത് പവാര്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാന്‍ ഷിന്‍ഡെ തയ്യാറായിട്ടില്ല.

രണ്ട് സുപ്രധാന വകുപ്പുകളാണ് അജിത് പവാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരം, ധനകാര്യം, തുടങ്ങിയ വകുപ്പുകളാണ് അജിത് പവാര്‍ ചോദിച്ചിരിക്കുന്നത്. അജിത് നേരത്തെ ഉദ്ധവ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. അജിത് പവാര്‍ അന്ന് ശിവസേന നേതാക്കള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നേതാക്കള്‍ പലരും ശിവസേന വിട്ടത്. അങ്ങനെയുള്ളപ്പോള്‍ അജിത്തിന് വീണ്ടും ധനമന്ത്രി സ്ഥാനം നല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഷിന്‍ഡെയ്ക്ക് അറിയാം. അതുകൊണ്ട് ഷിന്‍ഡെ പക്ഷം ആ വകുപ്പ് നല്‍കാന്‍ സാധ്യതയില്ല.
ആഭ്യന്തര വകുപ്പ് അജിത് പവാറിന് നല്‍കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് തയ്യാറല്ല. നഗരവികസന വകുപ്പും സാധ്യതയില്ല. എന്നാല്‍ റവന്യൂ, ഊര്‍ജ വകുപ്പുകള്‍ നല്‍കാന്‍ സാധ്യത ഏറെയാണ്. ഷിന്‍ഡെ ഈ രണ്ട് മന്ത്രാലയങ്ങളും നല്‍കാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നഗരവികസന മന്ത്രാലയവും നല്‍കാന്‍ ഷിന്‍ഡെയ്ക്ക് താല്‍പര്യമില്ല. പകരം റവന്യൂവോ, ഊര്‍ജമോ തന്നെ അജിത് പവാര്‍ ചോദിക്കേണ്ടി വരും. ഈ രണ്ട് വകുപ്പുകളും ബിജെപിക്കൊപ്പമാണ്. ജലസേചനം, ഗ്രാമ വികസനം, ടൂറിസം, സാമൂഹിക നീതി, വനിത-ശിശുക്ഷേമം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളും അജിത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷിന്‍ഡെയും ഫട്‌നാവിസും നേതാക്കളുമായി പലവട്ടം സംസാരിച്ച് കഴിഞ്ഞു. ബിജെപി-ശിവസേന നേതാക്കളെ ഇവര്‍ പ്രത്യേകം കാണുന്നുണ്ട്. ഇവരില്‍ ആര്‍ക്കായിരിക്കും മന്ത്രിസ്ഥാനം കിട്ടുകയെന്നത് വ്യക്തമല്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മന്ത്രിസഭാ വികസനം നടക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് പ്രതികരിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 43 മന്ത്രിമാരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം.
ബിജെപിയില്‍ നിന്നും, ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും അഞ്ച് മന്ത്രിമാര്‍ വീതം ഉണ്ടാവാനാണ് സാധ്യത.സഹമന്ത്രിമാര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ ബിജെപി നേതാവ് പറയുന്നു. പെര്‍ഫോമന്‍സിനേക്കാള്‍ കൂടുതല്‍ ജാതിസമവാക്യം ഇത്തവണ പരിഗണിക്കാനാണ് സാധ്യത. നഗര വികസനം, ജലസേചനം, ആഭ്യന്തരം പോലുള്ള വകുപ്പുകള്‍ അജിത്തിന് കിട്ടില്ലെന്നാണ് പേരുവെളിപ്പെടുത്താത്ത നേതാവ് പറയുന്നത്.












Click it and Unblock the Notifications