ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് 17 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയവുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകായിരുന്നു. ജൽനയ്ക്കും ഔറംഗബാദിനുമിടയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനാണ് അപകടത്തിനിടയാക്കിയത്.
രാവിലെ 6.30 ന് ആണ് അപകടം നടന്നത്. ഫ്ലൈ ഓവറിന് സമീപത്തെ ട്രാക്കില്‍ ഉറങ്ങിക്കിടന്നിരുന്നു 17 തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

മധ്യപ്രദേശിലേക്ക് പോകുന്നവര്‍
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് കാല്‍നടയായും മറ്റും പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്നതിനിടയില്‍ വിശ്രമിക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്. കുടുംബമായാണ് ഇവര്‍ പോയത്. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അറിയില്ലായിരുന്നു
ലോക്ക് ഡൗണ്‍ ആയതിനാല്‍ ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ലെന്ന ധാരണയില്‍ സംഘം ട്രാക്കില്‍ കിടുന്നുറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അധികൃതര്‍ അനൗദ്യോഗികമായി വിവരം നൽകുന്നു.

ഫാക്ടറി തൊഴിലാളികള്‍
ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തം ദേശങ്ങളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 45 കിലോമീറ്റര്‍ പിന്നിട്ട ഇവര്‍ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്പി മോക്ഷദാ പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 6.30 ന്
രാവിലെ 6.30 ന് അപകടം നടന്നെങ്കിലും വിവരം പുറത്തറിയാല്‍ ഏറെ വൈകിയിരുന്നു. ഇത് മൂലം രക്ഷാ പ്രവര്ത്തനത്തിനവും വൈകി. കൂടുതല്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആർപിഎഫും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ റെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

കാല് നടയായും
പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം കാല് നടയായും പോകാറുണ്ട്. നഗര പ്രാന്ത പ്രദേശങ്ങളില്‍ കഴിയുന്ന ചിലര്‍ക്കാവട്ടെ ശ്രമിക് ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറിയുക പോലുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
മനു അഭിഷേക് സിംഗ്വി കോൺഗ്രസ് വിടുന്നു? ഒപ്പം യുവനേതാക്കളും, മറുപടിയുമായി സിംഗ്വി!
ലോക്ക്ഡൗൺ മറവിൽ ഗുജറാത്തിലെ അമ്പലത്തില്‍ കള്ളനോട്ടടിയെന്ന് പ്രചാരണം, സത്യമറിയാം!