കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കളി തുടങ്ങി!! ശിവസേനയില്‍ പൊട്ടിത്തെറി; കലാപമുയര്‍ത്തി 17 എംഎല്‍എമാര്‍, റിസോര്‍ട്ടിലേക്ക്...

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ആശങ്ക പരത്തി പുതിയ വിവാദം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനെതിരെ ശിവസേനയിലെ 17 എംഎല്‍എമാര്‍ രംഗത്തുവന്നു. ഇവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ കണ്ട് നിലപാട് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അതേസമയം, എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമം നടക്കുമെന്ന് മുന്‍കൂട്ടി കണ്ട ശിവസേന പുതിയ തന്ത്രത്തിന് ഒരുങ്ങുന്നുകയാണെന്നാണ് വിവരം. എല്ലാ എംഎല്‍എമാരെയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. അതിനിടെ, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടക്കുന്നതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി മോദിയെ കണ്ടതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്. വീണ്ടും കുഴഞ്ഞുമറിയുകയാണ് മഹാരാഷ്ട്ര. വിശദാംശങ്ങള്‍ ഇങ്ങനെ....

 സഖ്യം വേണ്ടെന്ന് 17 പേര്‍

സഖ്യം വേണ്ടെന്ന് 17 പേര്‍

കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യം വേണ്ടെന്നാണ് ശിവസേനയിലെ 17 എംഎല്‍എമാരുടെ നിലപാട്. ഇവര്‍ ഉദ്ധവ് താക്കറെയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിലെത്തി. എന്നാല്‍ ഉദ്ധവിനെ കാണാന്‍ സാധിച്ചില്ല.

 മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍

മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍

മുതിര്‍ന്ന ശിവസേന നേതാവ് മനോഹര്‍ ജോഷിക്കൊപ്പമാണ് 17 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയെ കാണാന്‍ എത്തിയത്. ബിജെപിയുമായി സഖ്യം മതിയെന്നാണ് ഇവരുടെ നിലപാട്. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു.

എംഎല്‍എമാരുടെ യോഗം വിളിച്ചു

എംഎല്‍എമാരുടെ യോഗം വിളിച്ചു

അതേസമയം, ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാടിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് ശിവസേനയ്ക്ക് വിവരം ലഭിച്ചു. എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശിവസേനയുടെ തീരുമാനം. വെള്ളിയാഴ്ച എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും 5 ദിവസം താമസിക്കാനുള്ള ഒരുക്കത്തോടെയും വരണമെന്നാണ് നിര്‍ദേശം.

 മൂന്ന് ദിവസം തങ്ങേണ്ടിവരും

മൂന്ന് ദിവസം തങ്ങേണ്ടിവരും

ശിവസേന നേതാവ് അബ്ദുല്‍ സത്താര്‍ ആണ് എംഎല്‍എമാരുടെ യോഗം സംബന്ധിച്ച് അറിയിച്ചത്. മൂന്ന് ദിവസമെങ്കിലും പ്രത്യേക കേന്ദ്രത്തില്‍ തങ്ങേണ്ടി വരുമെന്നാണ് അദ്ദേഹം നല്‍കിയ സൂചന. അപ്പോഴേക്കും നേതൃത്വം സുപ്രധാന തീരുമാനം കൈക്കൊള്ളും. മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി വരുമെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

എന്നാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം നടത്തുന്നുവെന്നാണ് വിവരം. ശിവസേനയിലെയും എന്‍സിപിയിലെയും ചില എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. 288 അംഗ സഭയാണ് മഹാരാഷ്ട്രയില്‍.

40 പേരുടെ പിന്തുണ കൂടി...

40 പേരുടെ പിന്തുണ കൂടി...

40 പേരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. ചില സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ശിവസേന, എന്‍സിപി അംഗങ്ങളില്‍ ചിലര്‍ പിന്തുണയ്ക്കുമെന്നും ബിജെപി കരുതുന്നു. ഈ സാഹചര്യത്തിലാണ് ശിവസേന ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.

 കോണ്‍ഗ്രസിലെ അതൃപ്തി

കോണ്‍ഗ്രസിലെ അതൃപ്തി

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളും ചര്‍ച്ചയും നടക്കവെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി മോദിയെ കണ്ടതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. പവാറിന്റെ നീക്കങ്ങള്‍ സംശയത്തിന് ഇടയാക്കിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. ഇന്ന് വൈകീട്ട് പവാറും കോണ്‍ഗ്രസ് നേതൃത്വവും ചര്‍ച്ച നടത്തുന്നുണ്ട്.

എല്ലാം ഉടനെ എന്ന് ശിവസേന

എല്ലാം ഉടനെ എന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഉടനെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പത്ത് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും വ്യക്തമാക്കി.

പ്രഖ്യാപനം വ്യാഴാഴ്ച

പ്രഖ്യാപനം വ്യാഴാഴ്ച

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നു സഞ്ജയ് റാവത്ത് പറഞ്ഞു. ഡിസംബറിന് മുമ്പ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. ശിവസേനയുടെ നേതാവ് മുഖ്യമന്ത്രിയായി ഡിസംബര്‍ ആദ്യവാരം സത്യപ്രതിജ്ഞ ചെയ്യുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ധാരണയായി എന്ന് റിപ്പോര്‍ട്ട്

ധാരണയായി എന്ന് റിപ്പോര്‍ട്ട്

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ശിവസേനയുടെ 16 മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. എന്‍സിപിക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഫോര്‍മുലയാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം.

 ദില്ലിയില്‍ യോഗം

ദില്ലിയില്‍ യോഗം

കോണ്‍ഗ്രസും എന്‍സിപിയും നിലപാട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. കോണ്‍ഗ്രസ് യോഗം ദില്ലിയില്‍ നടക്കുകയാണ്. ശേഷം പവാറുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയുടെ വിവരങ്ങള്‍ എന്‍സിപി ശിവസേനയെ അറിയിക്കും. ശിവസേന വ്യാഴാഴ്ച വൈകീട്ട് അന്തിമ പ്രഖ്യാപനംനടത്തുമെന്നും നേതാക്കള് പറഞ്ഞു. അതിനിടെയാണ് ശിവസേനയില്‍ വിമതസ്വരം ശക്തിപ്പെട്ടിരിക്കുന്നത്.

ശിവസേനയുടെ സീറ്റ് മാറ്റി

ശിവസേനയുടെ സീറ്റ് മാറ്റി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി ശിവസേനയും ബിജെപിയും അകലുകയായിരുന്നു. ശിവസേനയ്ക്ക് പാര്‍ലമെന്റില്‍ എന്‍ഡിഎ ബെഞ്ചില്‍ നല്‍കിയിരുന്ന സീറ്റ് മാറ്റിയിട്ടുണ്ട്. ഇതിനെതിരെ രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കിയിരിക്കുകയാണ് ശിവസേന.

ഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റിഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റി

English summary
Maharashtra: 17 Shiv Sena MLAs Upset with Cong-NCP Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X