ചൂട് ചട്ണിയിൽ വീണു; ശരീരം മുഴുവൻ പൊള്ളലേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം!
മുംബൈ: മരണം എപ്പോഴും നമുക്കൊരു തീരാ വേദനയാണ്. അത് പിഞ്ചു കുട്ടികളാണെങ്കിലോ? സഹിക്കാവുന്നതിമനും അപ്പുറമാണ്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നും വന്ന വാർത്ത എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. പതിനെട്ട് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ചൂട് ചട്ണിയിൽ വീണ് ദാരുണമായി മരണപ്പെട്ടു എന്നതാണ് റിപ്പോർട്ട്.
തനിഷ്ക എന്ന പിഞ്ചു കുഞ്ഞാണ് മരിച്ചത്. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം മുഴുവൻ പൊള്ളലേറ്റതിനാൽ ദാരുണമായി മരണപ്പെടുകയായിരുന്നു. അതേസമയം കുട്ടി എങ്ങിനെ ചട്ണി പാത്രത്തിന്റെ അടുത്തെത്തി എന്നകാര്യം ദുരൂഹമണ്.

ഇഡലി വിൽപ്പനക്കാരനാണ് തനുഷ്ക്കയുടെ പിതാവ്. വിൽപ്പമനയ്ക്കുവേണ്ടി വീട്ടിൽ തയ്യാറാക്കി വെച്ച ചൂട് ചട്ണിയിൽ തനുഷ്ക അറിയാതെ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയായിരുന്നു സംഭവം.












Click it and Unblock the Notifications