നടുറോഡില്‍ ബോയ് ഫ്രണ്ടിന് വേണ്ടി പെണ്‍കുട്ടികള്‍ അടിയോടടി; വഴക്ക് മൂത്തപ്പോള്‍ ബോയ് ഫ്രണ്ട് ചെയ്തതോ!!
ഒരാൺ കുട്ടിക്ക് രണ്ട് ഗേൾ ഫ്രണ്ട്സ് ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ. കണ്ടുതന്നെ അറിയണം അല്ലേ. ഇവിടെ തങ്ങളുടെ ബോയ് ഫ്രണ്ടിന് വേണ്ടി രണ്ട് പെൺകുട്ടികൾ നടുറോഡിൽക്കിടന്ന അടിയോടടി. ഒടുവിൽ സംഭവം അവസാനിപ്പിക്കാൻ പോലീസ് തന്നെ എത്തേണ്ടിവന്നു. സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ പൈത്താൻ ജില്ലയിലാണ്.
17 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ആണ് ഒരു ആൺകുട്ടിയുടെ പേരിൽ പൊതുസ്ഥലത്ത് വഴക്കുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളെ തടഞ്ഞുനിർത്താൻ ആർക്കും കഴിഞ്ഞില്ല. സംഭവം കൈവിട്ട് തുടങ്ങിയതോടെ പോലീസെത്തി.

ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളിലൊരാൾ ആൺകുട്ടിയുമായി ബസ് സ്റ്റാൻഡിൽ എത്തിയെന്നും ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തിയെന്നും ആണ് പോലീസ് പറഞ്ഞത്.പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കമുണ്ടായി.
പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍
വാക്ക് തർക്കം കാര്യമായി. അടിയായി. എന്നാൽ ഈ സമയത്ത് കഥാ നായകനായ ആൺകുട്ടി എന്താണ് ചെയ്തതെന്നോ. അതാണ് ഈ കഥയിലെ ട്വിസ്റ്റ്.
തന്റെ പേരിൽ പെൺകുട്ടികൾ പൊരിഞ്ഞ തല്ലായപ്പോൾ ആൺ കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പെൺകുട്ടികളെ ഒടുവിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിങ്ങിന് ശേഷം വിട്ടയച്ചു.












Click it and Unblock the Notifications