Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിനുള്ളിൽ യുവതി ബലാത്സം​ഗത്തിന് ഇരയായി; പ്രതിക്കായി തിരച്ചിൽ

പൂനെ: ബസ്സിനുള്ളിൽ വെച്ച് 26കാരിയെ ബലാത്സം​ഗം ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ പൂനെയിലെ ബസ് സ്റ്റാൻഡ് പരിസരത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ( എംഎസ്ആർടിസി ) ബസ്സിനുള്ളിൽ വെച്ചാണ് യുവതി ബലാത്സ​ഗം ചെയ്യപ്പെട്ടത്. നേരത്തെ തന്നെ ക്രിമനൽ കേസുകളുള്ള പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് തിരിച്ചിൽ ആരംഭിച്ചു.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ സ്വന്തം നാട്ടിലേക്കുള്ള ബസ്സിൽ കയറാനായാണ് യുവതി ബസ് സ്റ്റാൻഡിൽ എത്തിയത്. 5. 30 ഓടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങിനടന്നിരുന്ന പ്രതി യുവതിയുടെ അടുത്തേക്ക് വരികയും യുവതിയുടെ നാട്ടിലേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞ് മറ്റൊരു ബസ്സിൽ കയറ്റുകയുമായിരുന്നു.

woman
പ്രതി പറഞ്ഞത് വിശ്വസിച്ച യുവതി ബസ്സിൽ കയറുകയായിരുന്നു. പ്രതി യുവതിയെ പിന്തുടർന്ന് ബസ്സിനുള്ളിൽ വെച്ച് ബലാത്സം​ഗം ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടകയും ചെയ്തു. സംഭവത്തിന് പിന്നാലെ ബസ്സിൽ കയറി സ്വന്തം നാട്ടിലേക്ക് പോയ യുവതി സുഹൃത്തിനെ വിളിച്ച് സംഭവം പറഞ്ഞു. പോലീസനെ സമീപിക്കാൻ സുഹൃത്ത് പറഞ്ഞതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിലേക്ക് എത്തി പരാതി നൽകി.

" സി സി ടി വി ദൃശ്യങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ മുമ്പ് റൂറൾ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികക്കായി വിപുലമായ തിരച്ചിൽ നടക്കുന്നു, എട്ട് ടീമുകൾ അന്വേഷണത്തിൻ്റെ ഭാഗമാണ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്മാർത്താന പാട്ടീൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+