മഹാരാഷ്ട്രയില്‍ വാഹനാപകടം;8മരണം
മുംബൈ: മഹാരാഷ്ട്രയിലെ സത്താരയില്‍ വാഹനപകടം. എട്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പൂനെ ബാംഗ്ലൂര്‍ ദേശീയ പാതയില്‍ തിങ്കളാഴ്ച (ജനവരി 13) രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നര്‍ ലോറിയും ലാന്റ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം.
വളവില്‍ വച്ച് നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ ലോറി എതിരെ വന്ന ജീപ്പിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു. പൂനെയിലേയ്ക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ ഷിര്‍വാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരെ ഇത് വരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ അടക്കം 14 യാത്രക്കാരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications