കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര കുഴയുന്നു; 80 ശതമാനം രോഗികള്‍ക്കും കൊറോണ ലക്ഷണങ്ങളില്ല, ലോക്ക് ഡൗണ്‍ നീട്ടും

  • By Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്ത. 80 ശതമാനം രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ 7628 കൊറോണ രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ നാലിലൊന്നിലധികം വരുമിത്. രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയിലാണ് ഇതില്‍ കൂടുതലുമെന്നത് മറ്റൊരു വെല്ലുവിളിയാണ്. ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മെയ് ആദ്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

u

എങ്ങനെ സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരും എന്ന കാര്യത്തില്‍ ബൃഹദ് പദ്ധതി തയ്യാറാക്കുകയാണ് സര്‍ക്കാര്‍. കൂടുതല്‍ ക്ലിനിക്കുകളും ഡയാലിസിസ് സെന്ററുകളും ആരംഭിക്കും. ലോക്ക് ഡൗണ്‍ അല്ലാതെ ഇപ്പോള്‍ മറ്റു വഴികളില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ എല്ലാ സംസ്ഥാനങ്ങളും തിരികെ കൊണ്ടുപോകണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മൂന്നിന് ശേഷം പ്രത്യേക തീവണ്ടികള്‍ ഇതിന് വേണ്ടി സര്‍വീസ് അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒട്ടേറെ കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. മുംബൈയിലും പൂനെയിലുമാണ് കൂടുതല്‍. ഈ രണ്ട് നഗരങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ വേണമെന്നാണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടത്.

പതിനായിരക്കണക്കിന് തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ നിന്ന് അവരുടെ സ്വന്തം നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്. എല്ലാവരും ഒരുമിച്ച് യാത്രയ്‌ക്കെത്തിയാല്‍ ക്രമസമാധാന പ്രശ്‌നത്തിന് സാധ്യതയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ട്രെയിന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അജിത് പവാര്‍ അയച്ച കത്തില്‍ വിശദീകരിക്കുന്നു. ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ കൂടുതലുള്ളത്. ഇവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് പവാര്‍ അറിയിച്ചു. കുടിയേറ്റക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൊറോണ രോഗികള്‍ക്ക് പാട്ടും സിനിമയും; വ്യത്യസ്ത ചികില്‍സയുമായി ബിജെപി, ഉല്ലാസ വകുപ്പ് വീണ്ടുംകൊറോണ രോഗികള്‍ക്ക് പാട്ടും സിനിമയും; വ്യത്യസ്ത ചികില്‍സയുമായി ബിജെപി, ഉല്ലാസ വകുപ്പ് വീണ്ടും

മോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷംമോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷം

English summary
Maharashtra: 80 Percent Corona Patients Asymptomatic, Says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X