അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല; ഉദ്ധവിനോടൊപ്പം ചുമതലയേല്‍ക്കുന്നത് 6 പേര് മാത്രം
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കുന്ന ഉദ്ധവ് താക്കറെ സര്‍ക്കാറില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ ഇടം പിടിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ഉദ്ധവ് താക്കറയ്ക്കൊപ്പം അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ദാദറില്‍ വൈകീട്ട് 6.45 ന് നടക്കുന്ന ചടങ്ങില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് അജിത് പവാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും ഉദ്ധവ് താക്കറയോടൊപ്പം എന്‍സിപിയില്‍ നിന്നും ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേര്‍ വീതം ആറുമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കുമെന്നും അജിത് പവാര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ടെങ്കിലും ആര് ആ പദവിയില്‍ എത്തണം എന്നതിനേക്കുറിച്ച് എന്‍സിപിയില്‍ ധാരണയായില്ലെന്നും അജിത് പവാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് അജിത് പവാര്‍ എന്‍സിപി അധ്യക്ഷനും അമ്മാവനുമായ ശരദ് പവാറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അജിത് പവാറിന് പകരക്കാരനായി നിയമിച്ച എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
എന്‍സിപിയില്‍ നിന്ന് ചഗ്ഗന്‍ ബുജിപാല്, ജയന്ത് പാട്ടീല്‍ എന്നിവരായിരിക്കും ഇന്ന് മന്ത്രിമാരായി ചുമതലയേല്‍ക്കുക. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പേരുകള്‍ കോണ്‍ഗ്രസും ശിവസേനയും ഉടന്‍ പുറത്തുവിട്ടേക്കും.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications