കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല; ഉദ്ധവിനോടൊപ്പം ചുമതലയേല്‍ക്കുന്നത് 6 പേര്‍ മാത്രം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കുന്ന ഉദ്ധവ് താക്കറെ സര്‍ക്കാറില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ ഇടം പിടിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ഉദ്ധവ് താക്കറയ്ക്കൊപ്പം അജിത് പവാറും ഇന്ന് സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ദാദറില്‍ വൈകീട്ട് 6.45 ന് നടക്കുന്ന ചടങ്ങില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് അജിത് പവാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!

താന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും ഉദ്ധവ് താക്കറയോടൊപ്പം എന്‍സിപിയില്‍ നിന്നും ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേര്‍ വീതം ആറുമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കുമെന്നും അജിത് പവാര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ടെങ്കിലും ആര് ആ പദവിയില്‍ എത്തണം എന്നതിനേക്കുറിച്ച് എന്‍സിപിയില്‍ ധാരണയായില്ലെന്നും അജിത് പവാര്‍ വ്യക്തമാക്കി.

ajith

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് അജിത് പവാര്‍ എന്‍സിപി അധ്യക്ഷനും അമ്മാവനുമായ ശരദ് പവാറിന്‍റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അജിത് പവാറിന് പകരക്കാരനായി നിയമിച്ച എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്

എന്‍സിപിയില്‍ നിന്ന് ചഗ്ഗന്‍ ബുജിപാല്‍, ജയന്ത് പാട്ടീല്‍ എന്നിവരായിരിക്കും ഇന്ന് മന്ത്രിമാരായി ചുമതലയേല്‍ക്കുക. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പേരുകള്‍ കോണ്‍ഗ്രസും ശിവസേനയും ഉടന്‍ പുറത്തുവിട്ടേക്കും.

English summary
Maharashtra; Ajit Pawar Not Taking Oath Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X