മഹാ'നാടകം'; വീട്ടിലേക്ക് മടങ്ങി അജിത് പവാര്‍!! ശരദ് പവാറിനെ പാട്ടിലാക്കാന്‍ ബിജെപി
മുംബൈ: മഹാരാഷ്ട്രയിലെ അട്ടിമറി നീക്കത്തിന് പിന്നാലെ മുംബൈയിലെ സ്വകാര്യ വസതിയിലേക്ക് മടങ്ങി ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. ഞായറാഴ്ച രാവിലെയോടെയാണ് ചര്‍ച്ച് ഗെയ്റ്റിന് സമീമുള്ള വീട്ടിലേക്ക് അജിത് എത്തിയത്. മഹാ'നാടകം' കൊടുമ്പിരികൊണ്ട ശനിയാഴ്ച സഹോദരന്‍റെ വീട്ടിലായിരുന്നു അജിത് പവാര്‍ കഴിഞ്ഞിരുന്നത്.

ശനിയാഴ്ചയോടെയാണ് അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ചില എംഎല്‍എമാര്‍ ബിജെപി കളത്തിലേക്ക് ചുവടുമാറ്റിയത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയാതെയായിരുന്നു അജിത്തിന്‍റെ നീക്കം. തനിക്കൊപ്പം 30 ഓളം എംഎല്‍എമാര്‍ ഉണ്ടെന്നായിരുന്നു അജിതിന്‍റെ അവകാശവാദം. എന്നാല്‍ അജിത് ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കൊപ്പമുള്ളതെന്നും ബാക്കി 49 പേരും തങ്ങള്‍ക്ക് ഒപ്പമാണെന്നുമാണ് എന്‍സിപി നേതൃത്വം ഇപ്പോള്‍ അവകാശപ്പെടുന്നത്.
അതിനിടെ തങ്ങളുടെ കൂടുതല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ശക്തമാക്കി.
എന്‍സിപിയും ശിവസേനയും തങ്ങളുടെ എംഎല്‍എമാരെ മുംബൈയിലെ ആഡംബര ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഇന്ന് രാവിലെ 11.30 ന് കോടതി വാദം കേള്‍ക്കും. ശനിയാഴ്ച രാത്രി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
അതിനിടെ മുംബൈയില്‍ ശരദ് പവാറിന്‍റെ വസതി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമത്തിലാണ് ബിജെപി. രാവിലെയോടെ ബിജെപി രാജ്യസഭ എംപി സഞ്ജയ് കക്കഡെ ശരദ് പവാറിനെ വസതിയില്‍ സന്ദര്‍ശിച്ചു. അതേസമയം കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications